ഇടുക്കി:വാകത്താനത്ത് നിന്നും കാണാതായ കുടുംബത്തെ തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനത്ത് താമസിക്കുന്ന പുതുപ്പറമ്പിൽ ജോർജ് സ്‌കറിയ (60), ഭാര്യ മേഴ്‌സി (58), മകൻ അഖിൽ (29) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (മെയ് 16) ഉച്ചയോടെയാണ് കമ്പംമെട്ട് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നിര്‍ത്തിയിട്ട കാറില്‍ മൂന്ന് മൃതദേഹം, വാഹനം കണ്ടെത്തിയത് കമ്പത്ത്; മരിച്ചത് കോട്ടയം സ്വദേശികള്‍ - FAMILY FOUND DEAD IN A CAR - FAMILY FOUND DEAD IN A CAR
കോട്ടയം വാകത്താനത്ത് നിന്നും കാണാതായ കുടുംബത്തിന്‍റെ മൃതദേഹം കമ്പത്ത് കാറിനുള്ളില്‍.
Published : May 16, 2024, 1:17 PM IST
ശനിയാഴ്‌ച (മെയ് 11) മുതൽ ഇവരെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് കുടുംബത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പുതുപ്പള്ളിയിൽ ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തുകയായിരുന്നു കുടുംബം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നാടുവിട്ടതെന്നാണ് ലഭിക്കുന്ന സൂചന. വിവരം അറിഞ്ഞ് വാകത്താനത്തുള്ള സ്‌കറിയയുടെ ബന്ധുക്കളും പൊലീസും കമ്പത്തേയ്‌ക്ക് തിരിച്ചിട്ടുണ്ട്.