എറണാകുളം:എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്‌ദാനം ചെയ്‌തുവെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്. ശരത് പവാറിന്‍റെ കൂടെ നിൽക്കുന്ന എംഎൽഎയാണ് താനെന്നും അജിത്ത് പവാറുമായി തനിക്ക് യാതൊരു ബന്ധവുമില്ലന്നും തോമസ് കെ തോമസ് വ്യക്തമാക്കി. കൊച്ചിയിൽ കോഴ ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎൽഎമാരെ വേണമെന്ന് അജിത്ത് പവാർ ആവശ്യപ്പെട്ടിട്ടില്ല. കോഴ ആരോപണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. എങ്കിൽ മാത്രമേ ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിയുകയുള്ളൂവെന്ന് തോമസ് കെ തോമസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക