കോട്ടയം:ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനത്തില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് കേരള കോൺഗ്രസ് എം. എല്‍ഡിഎഫില്‍ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുന്നതിനിടെ സിറ്റിങ് സീറ്റായ കോട്ടയത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനായിരിക്കും മത്സരിക്കുക (kerala congress m announces Thomas chazhikadan in lok sabha election).
പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
കോട്ടയത്ത് ചേർന്ന സ്‌റ്റീയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്ഥാനാർത്ഥി പട്ടികയിൽ വേറൊരു പേരും പാർട്ടിയിൽ ഉയർന്നു വന്നില്ലായെന്നും ജോസ് കെ മാണി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് കേരളാ കോണ്‍ഗ്രസാണ്.