കേരളം

kerala

ETV Bharat / state

കോൺക്രീറ്റ് മിക്‌സിങ് യന്ത്രമടങ്ങിയ വാഹനം റെയില്‍വേ ട്രാക്കില്‍; സഡൻ ബ്രേക്കിട്ട് വന്ദേ ഭാരത്, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക് - VANDE BHARAT TRAIN ESCAPED ACCIDENT

വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്.

TVM KASARAGOD VANDE BHARAT  VANDE BHARAT ACCIDENT ESCAPE  തിരുവനന്തപുരം കാസർകോട് വന്ദേഭാരത്  ട്രെയിന്‍ അപകടം വന്ദേഭാരത്
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Oct 26, 2024, 8:55 PM IST

കണ്ണൂര്‍:ദുരന്തത്തിൽ നിന്ന് തലനാരിക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് ട്രെയിൻ. ട്രെയിൻ കടന്ന് വരുമ്പോൾ പയ്യന്നൂർ റയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറിയതാണ് ആശങ്ക ഉണ്ടാക്കിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് സന്ധൻ ബ്രേക്ക് ഇട്ടതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

ഇന്ന് ഉച്ചക്ക് 12.35 ഓടെയാണ് സംഭവം. കാസർകോടേയ്‌ക്ക് പോവുകയായിരുന്നു വന്ദേ ഭാരത്‌. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്‌സിങ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉടൻ തന്നെ ലോക്കോ പൈലറ്റിൻ്റെ ഇടപെടലുണ്ടായതിനാല്‍ വൻ ദുരന്തം ഒഴിവായി. അതേസമയം, വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Also Read:അറുതിയില്ലാതെ ദുരിത യാത്ര, നിന്നുതിരിയാന്‍ ഇടമില്ലാതെ ട്രെയിനുകള്‍; നിസ്സംഗത തുടര്‍ന്ന് ദക്ഷിണ റെയില്‍വേ

ABOUT THE AUTHOR

...view details