കേരളം

kerala

ETV Bharat / state

പ്രതികാരമെന്ന് പരാതി; കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു - Thiruvambady KSEB Office Attack - THIRUVAMBADY KSEB OFFICE ATTACK

വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു, സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ കേസെടുത്ത്‌ മനുഷ്യാവകാശ കമ്മിഷൻ.

HUMAN RIGHTS COMMISSION  CASE AGAINST KSEB  KSEB OFFICE ATTACK  തിരുവമ്പാടി കെഎസ്ഇബി ഓഫിസ്‌ ആക്രമണം
Thiruvambady Kseb Office (ETV Bharat)

By ETV Bharat Kerala Team

Published : Jul 7, 2024, 5:25 PM IST

കോഴിക്കോട് : കെഎസ്ഇബി ഓഫിസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്‍റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്‌ഛേദിച്ച കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനിയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

തിരുവമ്പാടി സ്വദേശി യുസി അജ്‌മൽ ഉള്ളാട്ടിൽ എന്ന യുവാവിന്‍റെ വീട്ടിലെ കണക്ഷനാണ് കെഎസ്ഇബി വിഛേദിച്ചത്. ഇതിനെതിരെ സെക്ഷൻ ഓഫിസിൽ പ്രതിഷേധിക്കാനെത്തിയ യുവാവിന്‍റെ പ്രായമായ പിതാവ് ഹൃദ്രോഗ ബാധിതനായി ആശുപത്രിയിലാണ്. കെഎസ്ഇബി സിഎംഡിയുടെ നിർദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ.

അജ്‌മലിന്‍റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചെങ്കിലും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്‍റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി.

ALSO READ:തിരുവമ്പാടി കെഎസ്ഇബി ഓഫിസ്‌ ആക്രമണം; നഷ്‌ടപരിഹാരം നൽകാതെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്ന് കെഎസ്ഇബി

ABOUT THE AUTHOR

...view details