കേരളം

kerala

ETV Bharat / state

ആവശ്യക്കാരേറി, കിലോയ്ക്ക് 700ന് മുകളില്‍ ; കാട്ടുജാതിപത്രിയുടെ വില ഉയർന്നു - PRICE OF WILD MACE - PRICE OF WILD MACE

വിപണിയില്‍ കാട്ടുജാതിപത്രിയുടെ വില ഉയർന്നു. കിലോയ്‌ക്ക് 700 ന് മുകളിൽ വരെ ഇപ്പോൾ വില ലഭിക്കുന്നുണ്ട്.

WILD MACE  PRICE OF WILD MACE HAS GONE UP  IDUKKI  PRICE INCREASE FOR WILD MACE
കാട്ടുജാതിപത്രിയുടെ വില ഉയർന്നു

By ETV Bharat Kerala Team

Published : Mar 26, 2024, 7:58 PM IST

കാട്ടുജാതിപത്രിയുടെ വില ഉയർന്നു

ഇടുക്കി : കാട്ടുജാതിപത്രിക്ക് വിപണിയില്‍ വില ഉയരുന്നു (Price Of Wild Mace Has Gone Up). ഉത്പാദനം കുറയുകയും ആവശ്യക്കാര്‍ ഏറുകയും ചെയ്‌തതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. പോയ വര്‍ഷങ്ങളില്‍ കിലോയ്‌ക്ക് നാനൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ വില ലഭിച്ചിരുന്ന കാട്ടുജാതി പത്രിക്കിപ്പോള്‍ 700ന് മുകളില്‍ വില ലഭിക്കുന്നുണ്ട്.

70 മുതല്‍ 80 രൂപ വരെ ലഭിച്ചിരുന്ന കാട്ടുജാതിയുടെ കുരുവിന് 100 മുതല്‍ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കാട്ടുജാതിപത്രി കമ്പോളങ്ങളില്‍ കൂടുതലായി എത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പടെ കാട്ടുജാതിപത്രിക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്നാണ് വിവരം.

കൊവിഡ് വ്യാപന ഘട്ടത്തില്‍ കാട്ടുജാതിപത്രിക്ക് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. കാലാവസ്ഥ വ്യതിയാനമുള്‍പ്പടെയുള്ള കാര്യങ്ങള്‍കൊണ്ട് ഉത്പാദനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. വലിയ രീതിയിലുള്ള പരിചരണമോ ജലസേചനമോ കാട്ടുജാതിക്ക് ആവശ്യമില്ല. സാധാരണ ജാതിപത്രിയേക്കാള്‍ കാട്ടുജാതിപത്രിക്ക് തൂക്കക്കൂടുതല്‍ ലഭിക്കും. നിറത്തിലും ഗന്ധത്തിലും കാട്ടുജാതിപത്രിക്ക് വ്യത്യാസമുണ്ട്.

കണ്ണൂർ കണ്ണപുരത്ത് സൂര്യകാന്തി പ്രഭ പരത്തി പ്രകാശന്മാർ :പച്ചക്കറി കർഷകരായ പ്രകാശന്മാർ എന്നറിയപ്പെടുന്ന സി പ്രകാശനും ടി പ്രകാശനും സ്ഥിരമായി പച്ചക്കറി കൃഷിയിറക്കുന്നവരാണ്. ഇത്തവണയും വിത്തും വളവും പാടവുമൊരുക്കിയെങ്കിലും അപ്രതീക്ഷിതമായി മഴയെത്തി. പാടങ്ങൾ വെള്ളക്കെട്ടിലായി.

എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് സുഹൃത്ത് സുര്യകാന്തി കൃഷിയെക്കുറിച്ച് അവരോട് പറഞ്ഞത്. കേട്ടുകേൾവിയില്ലാത്ത കൃഷി എങ്ങനെ ചെയ്യുമെന്ന് അവർ ആലോചിച്ചു. പിന്നീട് ചെന്നൈയിലെയും കോയമ്പത്തൂരിലെയും തേനിയിലെയും സൂര്യകാന്തി കൃഷിക്കാരുമായി ബന്ധപ്പെട്ടു. പലയിടങ്ങളിൽ നിന്നായി വിത്തും ശേഖരിച്ചു.

അയ്യോത്തെ ഗ്യാലക്‌സി ബസ്‌ സ്‌റ്റോപ്പിന് പടിഞ്ഞാറുള്ള 30 സെന്‍റിലും ദേശാഭിമാനി തിയറ്റേഴ്‌സിന്‍റെ കിഴക്ക് 15 സെന്‍റിലുമാണ് കൃഷിയിറക്കിയത്. വിത്ത് ഒന്നൊഴിയാതെ മുളച്ച് തഴച്ച് വളർന്നു. നിലമൊരുക്കാൻ ട്രാക്‌ടർ അടിക്കുന്ന ഘട്ടത്തിൽ തന്നെയാണ് വളപ്രയോഗം. ചാണകപ്പൊടിയും ചാരവുമാണ് വളം.

ALSO READ : പൈനാപ്പിൾ മീലിമൂട്ട; മാവൂരില്‍ വാഴകളുടെ നാശത്തിന് കാരണം പൈനാപ്പിൾ മീലിമൂട്ടയെന്ന് സ്ഥിരീകരിച്ചു

മുളച്ച് വരാനേ സൂര്യകാന്തിക്ക് ജലാംശം ആവശ്യമുള്ളൂ. മുന്തിയ ഇനം സൂര്യ കാന്തി വിത്തിന് കിലോയ്ക്ക് 1200 രൂപയോളം രൂപ വിലയുണ്ട്. ഗുണം കുറഞ്ഞവ പക്ഷിത്തീറ്റകൾക്കും മറ്റുമായാണ് ഉപയോഗിക്കാറ്. ഇവയ്ക്ക്‌ വിലയും കുറവാണ്. ഏതാണ്ട് 100 -120 രൂപയ്ക്ക് ലഭിക്കും . പാടത്തുനിന്നുതന്നെ പൂവ് ഉണക്കിയാണ് വിത്ത് ശേഖരിക്കുക.

ABOUT THE AUTHOR

...view details