കേരളം

kerala

ETV Bharat / state

ഡ്രൈവറില്ലാതെ കെഎസ്‌ആർടി ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; വീഡിയോ - KSRTC BUS RAMMED INTO HOTEL

റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നുണ്ടായിരുന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്.

കെഎസ്‌ആർടിസി  കോന്നി കെഎസ്‌ആർടിസി സ്റ്റാൻഡ്  The KSRTC bus  Konni KSRTC Accident
KSRTC Accident CCTV (ETV Bharat)

By ETV Bharat Kerala Team

Published : Jan 23, 2025, 1:19 PM IST

പത്തനംതിട്ട :കോന്നി കെഎസ്‌ആർടിസി സ്റ്റാൻഡിൽ സ്റ്റാർട്ട് ചെയ്‌ത് നിർത്തിയിട്ടിരുന്ന കെഎസ്‌ആർടി ബസ് ഉരുണ്ട് നീങ്ങി എതിർവശത്തുള്ള ഹോട്ടലിലേക്ക് ഇടിച്ചുകയറി. ബസ് സ്റ്റാർട്ട് ആക്കി നിർത്തിയ ശേഷം ഡ്രൈവർ ബസിന് പുറത്ത് ഇറങ്ങിയിരുന്നു. ഈ സമയത്ത് ബസ് തനിയെ ഇറക്കിലൂടെ ഉരുണ്ട് നീങ്ങുകയായിരുന്നു.

തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. റോഡിലൂടെ അതുവഴി വാഹനങ്ങള്‍ കടന്ന് പോകുന്നുണ്ടായിരുന്നു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ട്പേർ അത്ഭുതകരമായി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഹോട്ടലിന് മുന്നിലെ ഫൂട്ട്പാത്തിൽ നിന്നിരുന്ന രണ്ട് പേർ ഓടി നീങ്ങുകയായിരുന്നു. അതിലൊരാള്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ട്.

KSRTC Accident CCTV (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്റ്റാൻഡിനോട് ചേർന്നുള്ള സംസ്ഥാന പാത മുറിച്ചു കടന്നാണ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

Also Read: ഗർഭിണിയെ വീട് കയറി ആക്രമിച്ചതായി പരാതി: പൊലീസിനെ സമീപിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം - COMPLAINT OF ASSAULT PREGNANT WOMAN

ABOUT THE AUTHOR

...view details