കോട്ടയം :വിവാഹത്തലേന്ന് വരന് ദാരുണാന്ത്യം. ഇന്ന് (ജനുവരി 30) വിവാഹം നടക്കാനിരിക്കെയാണ് വരൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിന് ഗുരുതരമായി പരിക്കേറ്റു. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കടപ്ലാമറ്റം സ്വദേശി ജിജോമോൻ ജിൻസൺ (22) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന വയലാ സ്വദേശി അജിത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മോഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലക്കാട് പള്ളിയിൽ വച്ച് ജിജോമോൻ്റെ വിവാഹം നടക്കാനിരിക്കെയാണ് അപകട മരണം സംഭവിച്ചത്.