കേരളം

kerala

ETV Bharat / state

'ഹിന്ദുത്വ എന്നത് ഹിന്ദുയിസം അല്ല'; ഡിസിസി സെമിനാറിൽ ടീസ്‌ത സെതൽവാദ് - TEESTA SETALVAD ON DCC SEMINAR

ഗാന്ധിയൻ രാഷ്ട്രീയത്തിൻ്റെ ആത്മീയത എന്ന വിഷയത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് മാധ്യമപ്രവർത്തക ടീസ്‌ത സെതൽവാദ്.

TEESTA SETALVAD  DCC SEMINAR AT ERNAKULAM  മാധ്യമപ്രവർത്തക ടീസ്‌ത സെതൽവാദ്  LATEST MALAYALAM NEWS
TEESTA SETALVAD (ETV Bharat)

By ETV Bharat Kerala Team

Published : Oct 16, 2024, 9:37 PM IST

എറണാകുളം:രാജ്യം ഗാന്ധിയൻ ആദർശങ്ങളിലൂന്നി മുന്നോട്ടു പോകണമെന്ന് പ്രമുഖ മാധ്യമപ്രവർത്തക ടീസ്‌ത സെതൽവാദ്. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ ഗാന്ധിയൻ രാഷ്ട്രീയത്തിൻ്റെ ആത്മീയത എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹിന്ദുത്വ എന്നത് ഹിന്ദുയിസം അല്ലെന്നും ഗാന്ധി മരിച്ചത് ഹിന്ദുത്വം എന്ന വെടിയുണ്ടകൾ കൊണ്ടാണെന്ന കാര്യം വിസ്‌മരിക്കുവാൻ കഴിയില്ലെന്നും ടീസ്‌ത പറഞ്ഞു. ആർഎസ്എസിൻ്റെയും സംഘപരിവാറിൻ്റെയും അസത്യപ്രചരണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അസത്യങ്ങൾക്കും അനീതികൾക്കും എതിരായ പോരാട്ടമാണ് ഇന്ത്യക്കാർ നടത്തേണ്ടത്. മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തെ ഇല്ലായ്‌മ ചെയ്യണം. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുക എന്നത് ഏവരുടെയും ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടികാണിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും നടത്തിയ മുന്നേറ്റം ഏറെ പ്രതീക്ഷകൾ നൽകുന്നതാണെന്ന് എഴുത്തുകാരൻ എംഎൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. വർഗീയ - വിഘടനവാദികളെ രാജ്യത്തിൻ്റെ അധികാര കേന്ദ്രങ്ങളിൽ നിന്നും പുറത്ത് നിർത്തുവാൻ ഗാന്ധിയൻ ആദർശങ്ങളുടെ ദൃഢത കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കൾക്ക് മതിയായ ഉപരിപഠന - തൊഴിൽ സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടരുന്നതെന്ന് ഫാ. വിൻസൻ്റ് വാരിയത്ത് പറഞ്ഞു. രാജകീയ വേഷം ധരിച്ച യാചകന്മാരാണ് ഇന്ന് ഭരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തിൻ്റെ നേരായ പാതയിലേക്കുള്ള പരിവർത്തനം കോൺഗ്രസിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂവെന്ന് ഡോ. എംപി മത്തായി പറഞ്ഞു. ഗാന്ധിയൻ രാഷ്ട്രീയത്തിൻ്റെ ആത്മീയത നാടിന് വെളിച്ചമേകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ്‌ ഷിയാസ് അധ്യക്ഷനായിരുന്ന സെമിനാറിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

Also Read:'സരിൻ പാർട്ടിയെ മറികടന്ന് പ്രവർത്തിക്കുമെന്ന് കരുതുന്നില്ല'; പാലക്കാട് സ്ഥാനാർഥി നിർണയ വിഷയത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ

ABOUT THE AUTHOR

...view details