കേരളം

kerala

ETV Bharat / state

പാണ്ടിക്കണ്ടത്തെ കുട്ടികൾ ഇനി വെള്ളത്തെ പേടിക്കില്ല; അവർ നീന്തി തുടിക്കുകയാണ്‌ - SWIMMING TRAINING FOR CHILDREN - SWIMMING TRAINING FOR CHILDREN

അവധിക്കാലം ഉല്ലാസമാക്കി നീന്തൽ പരിശീലനത്തിലാണ് പാണ്ടിക്കണ്ടത്തെ കുട്ടികൾ, പരിശീലനമേകി വായനശാലയും ശശിധരനും

SWIMMING TRAINING  TRAINING DURING SUMMER VACATION  CHILDREN IN PANDIKANDAM  നീന്തൽ പരിശീലനം
SWIMMING TRAINING FOR CHILDREN (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 14, 2024, 9:10 PM IST

പാണ്ടിക്കണ്ടത്തെ നീന്തൽ പരിശീലനം (Source: Etv Bharat Reporter)

കാസർകോട്: ശരീരത്തിനും ഹൃദയത്തിനും മികച്ചൊരു വ്യായാമമാണ് നീന്തൽ. ദിവസവും ഒരു മണിക്കൂർ നീന്തുന്നത് കലോറി കുറയ്ക്കാൻ സഹായിക്കുന്നു. തീവ്രത കുറഞ്ഞ വ്യായാമമാണ് നീന്തൽ. ഒപ്പം സ്വയരക്ഷയ്ക്കും നീന്തൽ അത്യാവശ്യമാണ്. കാലവർഷത്തിൽ മഴ തിമിർത്ത് പെയ്യാൻ തുടങ്ങിയാൽ പാടങ്ങളും കുളങ്ങളും നിറയും.

സ്‌കൂൾ തുറക്കുന്നതോടെ വെള്ളകെട്ടിൽ വീണ് കുട്ടികൾക്ക് അപകടം സംഭവിക്കുന്നത് പതിവ് കാഴ്‌ചയാണ്. കുട്ടികൾക്ക് നീന്തൽ വശമില്ലാത്തതാണ് പ്രാധാന പ്രശ്‌നം. എന്നാൽ പാണ്ടിക്കണ്ടത്തെ കുട്ടികൾക്ക് വെള്ളത്തെ പേടിക്കേണ്ട. അവധിക്കാലം ഉല്ലാസമാക്കി നീന്തൽ പരിശീലനത്തിലാണ് അവർ. വേനൽ ചൂടിൽ ശരീരവും മനസും കുളിർപ്പിച്ച് മുങ്ങിയും പൊങ്ങിയും തുള്ളിച്ചാടിയും പാണ്ടിക്കണ്ടം പുഴയിലൂടെ നീന്തി തുടിക്കുകയാണ് കുട്ടികൾ.

ഏപ്രിൽ ഏഴിനാണ് പ്രത്യേക നീന്തൽ പരിശീലനം ആരംഭിച്ചത്. 22 ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു പരിശീലനം. അജയൻ കളവയൽ വായനശാലയുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് വേനലവധിക്കാലം ഉപകാരപ്രദമാകാൻ പരിശീലനം നൽകുന്നത്. അതിനു പിന്നിൽ പറയാൻ മികച്ചൊരു ആശയമുണ്ട്. മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഭാവി തലമുറയെ നീന്തൽ പരിശീലനത്തിലൂടെ സ്വയരക്ഷയ്ക്കും സമൂഹത്തിന്‍റെ രക്ഷയ്ക്കും പ്രാപ്‌തരാക്കുക എന്നതാണ് ലക്ഷ്യം.

യുകെജി മുതൽ പ്ലസ് ടു വരെയുള്ള 65 ഓളം കുട്ടികളാണ് നീന്തൽ പഠിക്കാൻ മുന്നോട്ടുവന്നത്. രക്ഷിതാക്കളും പിന്തുണ നൽകി. ആദ്യമൊക്കെ വെള്ളം കാണുമ്പോൾ കുട്ടികൾ അലറി വിളിച്ചെന്നും ഇപ്പോൾ എല്ലാവരും നീന്തൽ പഠിച്ചുവെന്നും പരിശീലകൻ ശശിധരൻ പറയുന്നു. സൗജന്യമായാണ് പരിശീലകൻ ശശിധരൻ കുട്ടികൾക്ക് വേണ്ടി പരിശീലനം നൽകുന്നത്.

ആദ്യ ഘട്ടത്തിൽ ഫയർ ഓഫീസർമാരായ പ്രസീത്, സുരേഷും ഉണ്ടായിരുന്നു.
കുട്ടികൾക്ക് നീന്തൽ പരിശീലനം അത്യാവശ്യമാണെന്നും ഇനിയും കുട്ടികളെ പഠിപ്പിക്കാൻ തയ്യാറാണെന്നും ശശിധരൻ പറഞ്ഞു. ഇനി ഈ പ്രദേശത്തെ മുതിർന്നവരെയും നീന്തൽ പരിശീലിപ്പിക്കാൻ ഒരുങ്ങുകയാണ് വായനശാലയും ശശിധരനും.

നീന്തലിന്‍റെ ഗുണങ്ങൾ

നീന്തൽ ശ്വാസകോശത്തിന്‍റെ ശേഷി വർദ്ധിക്കുകയും അതുമൂലം ശ്വസനത്തിൽ മികച്ച നിയന്ത്രണം ലഭിക്കുകയും ചെയ്യും. ശരീരവും ഹൃദയവും നല്ല രീതിയില്‍ പ്രവർത്തിക്കാനുള്ള മികച്ച മാർഗമാണ് നീന്തൽ. നീന്തൽ ഉൾപ്പെടെയുള്ള പതിവ് വ്യായാമം ദീർഘായുസ്‌ വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

നീന്തൽക്കാർക്ക് നേരത്തെയുള്ള മരണത്തിനുള്ള സാധ്യത 28 ശതമാനവും, നീന്താത്തവരെ അപേക്ഷിച്ച് ഹൃദ്രോഗവും പക്ഷാഘാതവും മൂലമുള്ള മരണസാധ്യത 41 ശതമാനവും കുറവാണെന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എയറോബിക് വ്യായാമങ്ങൾ പോലെ നീന്തലും ഹൃദയാരോ​ഗ്യത്തിന് ഫലപ്രദമാണ്.

നീന്തൽ ഹൃദയത്തെ കൂടുതൽ ശക്തമാക്കുകയും ശ്വാസകോശത്തെ ഓക്‌സിജൻ ഉപയോഗപ്പെടുത്താൻ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. അരമണിക്കൂർ നേരം നീന്തുന്നതിലൂടെ ശരീരത്തിൽ നിന്നും 200 കലോറിയാണ് എരിയുന്നത്. നീന്തൽ പുരുഷന്മാരിലും സ്‌ത്രീകളിലും മാനസികാവസ്ഥ മെച്ചപ്പെടുത്തും. അസ്ഥികൾക്ക് ബലം കിട്ടാനും നീന്തൽ സഹായിക്കും.

Also Read:ജീവന്‍റെ വിലയുള്ള കരുതല്‍; നീന്തലിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്ന് ഒരമ്മ, സ്‌നേഹപ്രഭയുടെ അക്കാദമിയില്‍ 4000ലധികം കുട്ടികള്‍

ABOUT THE AUTHOR

...view details