തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി വാങ്ങിയ കേസിൽ കുറ്റപത്രം വായിക്കുന്നത് മാറ്റി വച്ചു. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് കോടതിയിൽ ഹാജരാകാത്തതിനാലാണ് കേസ് മാറ്റി വച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സ്പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്‌ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയതാണ് കേസ്. സംഭവത്തിൽ കൻ്റോൺമെൻ്റ് പൊലീസ് ആണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. 2009 -11 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കി എന്നാണ് രേഖ. 2017 ലാണ് സ്വപ്‌നയ്ക്ക് ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് മുഖന സർട്ടിഫിക്കറ്റ് ലഭിച്ചത്.