കേരളം

kerala

ETV Bharat / state

സ്വാമി ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി; കുറ്റപത്രം മടക്കി കോടതി - Swami Gangeshananda CASE - SWAMI GANGESHANANDA CASE

സ്വാമി ഗംഗേശാനന്ദ കേസിൽ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം മടക്കി കോടതി. കേസിന്‍റെ പ്രാരംഭ ഘട്ടത്തിൽ പേട്ട പൊലീസ് തയ്യാറാക്കിയ സീന്‍ മഹസര്‍ അടക്കമുളള വിവരങ്ങൾ കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയില്ലെന്ന് കോടതി.

ജനനേന്ദ്രിയം മുറിച്ച കേസ്  സ്വാമി ഗംഗേശാനന്ദ കേസ്  LAW STUDENT MOLESTATION CASE  SWAMI GANGESANANDA CASE UPDATES
Swami Gangeshananda (ETV Bharat-File)

By ETV Bharat Kerala Team

Published : Aug 17, 2024, 10:25 PM IST

തിരുവനന്തപുരം:നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി നല്‍കി. ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കുറ്റപത്രം അപൂർണമാണെന്നായിരുന്നു കോടതിയുടെ വാദം.

പ്രാരംഭ ഘട്ടത്തില്‍ കേസ് അന്വേഷിച്ച പേട്ട പൊലീസ് തയ്യാറാക്കിയ സീന്‍ മഹസര്‍ അടക്കമുളള കാര്യങ്ങള്‍ കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ക്രെംബ്രാഞ്ച് ഡിവൈഎസ്‌പി ഷൗക്കത്തലിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഏറെ വിവാദം സൃഷ്‌ടിച്ച കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചതിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടിയുണ്ടായത്. അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജാണ് കുറ്റപത്രം മടക്കിയത്. 2020ല്‍ ഗംഗേശാനന്ദ സ്വാമി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ തന്നെ കേസില്‍ കുടുക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ശ്രമിക്കുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വീട്ടില്‍ പൂജയ്‌ക്ക് എത്തുന്ന സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇത് സഹിക്കവയ്യാതെയാണ് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. 2017 മെയ് 19ന് പുലര്‍ച്ചെ കണ്ണമ്മൂലയുളള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനക്കേസ് എടുത്തിരുന്നു.

ഇതേ മൊഴി പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൊഴി മാറ്റി പറയുകയായിരുന്നു. താൻ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്ന് ഗംഗേശാനന്ദയും മൊഴി മാറ്റിയിരുന്നു. എന്നാൽ ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ഗംഗേശാനന്ദ നിലവിൽ പറയുന്നത്.

Also Read: കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം: കോഴിക്കോടും പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടര്‍മാര്‍, രോഗികള്‍ വലഞ്ഞു

ABOUT THE AUTHOR

...view details