കോട്ടയം: മാലിന്യ നിക്ഷേപം തടയാൻ പല തവണ നഗരസഭയ്ക്കു മുന്നില്‍ നിവേദനവുമായെത്തിയിട്ടും കോട്ടയത്തെ ഒരു ഗ്രാമക്കാര്‍ക്ക് പരിഹാരം ലഭിച്ചില്ല. നഗര സഭ നടപടിയെടുക്കാതെ വന്നതോടെ നാട്ടുകാർ ഒത്തുചേർന്ന് സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ വലയും കെട്ടി. കോട്ടയം മള്ളൂശേരിയിലാണ് സംഭവം.
ചുങ്കം മള്ളൂശേരിയിലെ മാലിന്യ നിക്ഷേപസ്ഥലമാണ് നാട്ടുകാർക്ക് ശല്യമായിരുന്നത്.
മള്ളൂശേരി ശ്‌മശാനം റോഡിൻ്റെ വശത്തെ വലിയ കുഴിയില്‍ വൻ തോതിലാണ് പുറത്ത് നിന്ന് എത്തുന്നവർ മാലിന്യം തള്ളിയിരുന്നത്. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം മൂലം നാട്ടുകാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ കഴിയില്ലായിരുന്നു.
വൻ തോതിൽ അറവ് മാലിന്യം തള്ളിയതോടെ ദുർഗന്ധം രൂക്ഷമായി. മാലിന്യനിക്ഷേപ കേന്ദ്രത്തിന് തൊട്ടടുത്തുള്ള വീട്ടുകാർക്കും ഇവിടെ കഴിഞ്ഞു കൂടാൻ ബുദ്ധിമുട്ടായി. മാത്രമല്ല ഇവരിൽ പലർക്കും ഇവിടെ നിന്നുള്ള ദുർഗന്ധം മൂലം അസുഖങ്ങളും പിടിപ്പെട്ടു.