കേരളം

kerala

ETV Bharat / state

അവയവം മാറി ശസ്‌ത്രക്രിയ; ഡോക്‌ടർക്ക് വീഴ്‌ചപറ്റിയെന്ന പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട് പുറത്ത് - SURGICAL ERROR IN KOZHIKODE MCH - SURGICAL ERROR IN KOZHIKODE MCH

മെയ് 16 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈ വിരലിന് പകരം നാവിന് ശസ്‌ത്രക്രിയ ചെയ്‌തതിൽ ഡോക്‌ടർക്ക് വീഴ്‌ച സംഭവിച്ചുവെന്ന് പ്രാഥമിക റിപ്പോർട്ട്.

കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ  അവയവം മാറി ശസ്‌ത്രക്രിയ  REPORT ON SURGICAL ERROR IN MCH  KOZHIKODE MEDICAL COLLEGE
Kozhikode Medical College (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 8:28 PM IST

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്‌ടർക്ക് വീഴ്‌ച സംഭവിച്ചതായി പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട്. മെഡിക്കൽ കോളജ് പൊലീസിൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡിന് കൈമാറി. മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് എസിപിയ്ക്കും കൈമാറിയിട്ടുണ്ട്.

മെയ് 16 ആണ് അവയവം മാറി ശസ്‌ത്രക്രിയ നടത്തിയത്. നാല് വയസുകാരിയാണ് ശസ്‌ത്രക്രിയക്ക് ഇരയായത്. കൈയിലെ ആറാം വിരൽ നീക്കാനാണ് കുട്ടി മെഡിക്കൽ കോളജിലെത്തിയത്. കൈവിരലിനു പകരം കുട്ടിയുടെ നാവിനാണ് ശസ്‌ത്രക്രിയ നടത്തിയത്.ഇത് വിവാദമാവുകയും പരാതി നൽകുകയും ചെയ്‌തതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.

Also Read:തൃശൂരിൽ കനത്ത മഴ; പലയിടത്തും വെളളക്കെട്ട്, വലഞ്ഞ് ജനങ്ങൾ

ABOUT THE AUTHOR

...view details