കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്ത്രക്രിയ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാനും മന്ത്രി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തു - medical College Doctor suspended - MEDICAL COLLEGE DOCTOR SUSPENDED
Published : May 16, 2024, 6:32 PM IST
|Updated : May 16, 2024, 6:53 PM IST
18:20 May 16
ചികിത്സയിൽ പിഴവുണ്ടായ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെ അല്ലെന്ന് ഡോക്‌ടർ രേഖയിൽ എഴുതി. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും ഡോക്‌ടര്‍ കുറിച്ചു. കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടി വന്നത്. കൈവിരലിന്‍റെ ശസ്ത്രക്രിയക്ക് എത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.