തിരുവനന്തപുരം:മോദി മന്ത്രിസഭയിലെ അംഗമായതില്‍ അഭിമാനമെന്ന് ബിജെപി എംപി സുരേഷ് ഗോപി. മന്ത്രിസഭയില്‍ സഹമന്ത്രിയായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മോദി മന്ത്രിസഭയിലെ അംഗത്വം രാജിവയ്‌ക്കാന്‍ പോകുകയാണെന്ന് ഏതാനും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി പ്രതികരണവുമായെത്തിയത്.
ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്. മോദി സര്‍ക്കാരിന്‍റെ മന്ത്രിസഭയിലെത്തി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം അഭിമാനമാണെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളില്‍ വന്നത് തീര്‍ത്തും തെറ്റായ പ്രചരണമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ വികസനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുമെന്നും സുരേഷ് ഗോപി ഫേസ് ബുക്ക് പേസ്‌റ്റില്‍ പറയുന്നു.