കേരളം

kerala

ETV Bharat / state

സപ്ലൈകോയുടെ വിവരങ്ങള്‍ പുറത്തറിയരുത് ; നിർദേശങ്ങൾ കടുപ്പിച്ച് ശ്രീറാം വെങ്കിട്ടരാമിന്‍റെ സര്‍ക്കുലര്‍ - Circular of CMD Sriram Venkitaraman

സപ്ലൈകോയുടെ വിവരങ്ങള്‍ പുറത്തറിയരുത്, കര്‍ശന നിര്‍ദേശവുമായി സിഎംഡി ശ്രീറാം വെങ്കിട്ടരാമിന്‍റെ സര്‍ക്കുലര്‍. നിര്‍ദേശം സ്ഥാപനത്തിന്‍റെ അച്ചടക്കത്തിന് വേണ്ടിയെന്ന് വിശദീകരണം.

Supplyco  CMD Sriram Venkitaraman  Circular of CMD Sriram Venkitaraman  സപ്ലൈകോ ഔട്ട്‌ലെറ്റ്
സപ്ലൈകോയുടെ വിവരങ്ങള്‍ പുറത്തറിയരുത്, നിർദേശങ്ങൾ കടുപ്പിച്ച് സിഎംഡി ശ്രീറാം വെങ്കിട്ട റാമിന്‍റെ സര്‍ക്കുലര്‍

By ETV Bharat Kerala Team

Published : Feb 21, 2024, 9:48 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നും പ്രതിസന്ധിയെ കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമിന്‍റെ സര്‍ക്കുലര്‍ (Circular of CMD Sriram Venkitaraman). നിത്യോപയോഗ സാധനങ്ങളില്ലാതെ നട്ടം തിരിയുന്നതിനിടെയാണ്, മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളെയടക്കം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് നിര്‍ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ നിര്‍ദേശം സ്ഥാപനത്തിന്‍റെ അച്ചടക്കത്തിന് വേണ്ടിയും വാണിജ്യതാത്പര്യം സംരക്ഷിക്കാനുമാണെന്നാണ് ഭക്ഷ്യ വകുപ്പിന്‍റെ വിശദീകരണം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ റീജ്യണല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ ഔട്ട്‌ലെറ്റ് മാനേജര്‍മാർക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ALSO READ : സപ്ളൈകോയിലെ വില വർധന : നിയമസഭ സ്‌തംഭിപ്പിച്ച് പ്രതിപക്ഷം, അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ABOUT THE AUTHOR

...view details