വേനലില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ അല്‍പം മടിയുള്ളവരാണ് ഏറെയും. വിളവ് ലഭിക്കുന്നതിലുള്ള സംശയം ആകാം കാരണം. പക്ഷേ ഏത് വേനലിലും പച്ചക്കറി തഴച്ചുവളരും. ചില ശാസ്‌ത്രീയ രീതികള്‍ സ്വീകരിച്ചാല്‍ മതി.
കാസർകോട് :ചുട്ടുപൊള്ളുന്ന വേനൽ ആയാലും പച്ചക്കറികൾ തഴച്ചു വളരണം എന്നാണ് ഓരോ കർഷകന്‍റെയും ആഗ്രഹം. വേനൽകാലത്തേക്കുള്ള കൃഷി ഒരുക്കങ്ങൾ ജനുവരി അവസാനം തുടങ്ങണം എന്നാണ് കർഷകർ പറയുന്നത്. പൂർണ സൂര്യപ്രകാശത്തിൽ വളരാൻ ഇഷ്‌ടപ്പെടുന്ന, നീണ്ട ദിവസങ്ങൾ ഇഷ്‌ടപ്പെടുന്ന, ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കാൻ ഇഷ്‌ടപ്പെടുന്ന പച്ചക്കറികളെയാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടത്. ഇത് കൂടുതൽ വിളവ് നൽകും.
തണ്ണിമത്തന്‍ വള്ളി (ETV Bharat)
മുളകും പയറും മത്തനും വെള്ളരിയും വെണ്ടയും കുമ്പളവും പടവലവും താലോലിക്കയും (പീച്ചിങ്ങ) ഒപ്പം തണ്ണീർമത്തനും കൃഷി ചെയ്യാം. ശൈത്യകാലത്ത് വളരുന്നതിനേക്കാൾ കൂടുതൽ വെള്ളം ആവശ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ. ചൂടും വരണ്ട കാലാവസ്ഥയും മണ്ണിൻ്റെ ഈർപ്പം വേഗത്തിൽ ബാഷ്‌പീകരിക്കപ്പെടുന്നതിന് കാരണമാകുന്നതിനാൽ വെള്ളം വേനൽകാല കൃഷിയുടെ ഒരു പ്രധാന വശമാണ്. നല്ല വിത്തുകൾ തെരെഞ്ഞെടുത്താൽ നല്ല വിളവ് ലഭിക്കുമെന്ന് കർഷകനായ ബാബു പറഞ്ഞു. ഹൈബ്രിഡ് വിത്തുകൾ ധാരാളം ലഭിക്കുന്നുണ്ടെന്നും കർഷകർക്ക് ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് കൃഷി ഓഫിസർ കെ ആശയും സാക്ഷ്യപ്പെടുത്തുന്നു.
വെള്ളരി കൃഷി (ETV Bharat)
വെള്ളരി
വേനൽകാലത്ത് വെള്ളരി കൃഷി ചെയ്യാം. വീടിന്‍റെ ടെറസിലോ അല്ലെങ്കിൽ സഞ്ചരിക്കാൻ സൗകര്യപ്രദമായ സ്ഥലങ്ങളിലോ ആണ് വെള്ളരി സാധാരണയായി വിതയ്ക്കുന്നത്. വിത്ത് നേരിട്ട് വിതയ്ക്കാവുന്നതാണ്. അകലം: ചെടികൾക്കും വരികൾക്കുമിടയിൽ 3x3 അടി. വിത്ത് ആവശ്യം : 10 ചതുരശ്ര മീറ്ററിന് 5 ഗ്രാം. വിളവെടുപ്പ് : 2-3 മാസത്തിന് ശേഷം വിളവ് എടുക്കാം.
വെള്ളരി വള്ളി (ETV Bharat)
മത്തന്‍
വേനൽകാലത്ത് നന്നായി വളരുന്ന പച്ചക്കറികളിലൊന്നാണ് മത്തന്‍. ഒരു മത്തങ്ങയുടെ വലിപ്പം 5 കിലോ മുതൽ 40 കിലോ വരെ വ്യത്യാസപ്പെടാം. പഴങ്ങളുടെ വലിപ്പം കാരണം, മത്തങ്ങ നിലത്ത് പടർത്തി വിടുന്നതാണ് കൂടുതൽ നല്ലത്.
അകലം: 2 x 2 അടിയും 6 അടിയും അകലത്തിലുള്ള കുഴികളിൽ നേരിട്ട് വിത്ത് പാകുക. ഒരു കുഴിയിൽ 3 വിത്തുകൾ വീതം വിതയ്ക്കാം.
വിത്ത് ആവശ്യം : 10 ചതുരശ്ര മീറ്ററിന് 8 ഗ്രാം. വിളവെടുപ്പ് : 3-4 മാസത്തിനുശേഷം വിളവെടുക്കാം.
മത്തന്‍ കൃഷി (Gettyimages)
മുളക്
ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയിൽ മുളക് ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. പല തരത്തിലുള്ള മുളക് ഇന്ന് വ്യാപകമാണ്. ചൂടുള്ള വേനൽക്കാലത്താണ് മുളകിന്‍റെ, എരിവിൽ ഏറ്റവും രൂക്ഷമായ ഇനങ്ങൾ വളരുന്നത്. തൈകൾ പറിച്ചുനട്ടാണ് ഇത് കൃഷി ചെയ്യുന്നത്.
അകലം: 30-45 സെ.മീ വിത്ത് ആവശ്യം: 10
പച്ചമുളക് (Gettyimages)
വെണ്ട
മാർച്ച് മുതൽ ജൂലൈ വരെ വെണ്ടയുടെ വിത്ത് വിതയ്ക്കാം. ചെടികൾക്കിടയിൽ 2-3 അടി അകലം വേണം.
വിത്ത് ആവശ്യം : 10 ചതുരശ്ര മീറ്ററിന് 15 ഗ്രാം വിളവെടുപ്പ്: 2-3 മാസത്തേക്ക് 60-75 ദിവസം വിളവെടുപ്പ്. 2 മാസം കഴിഞ്ഞ് ഏകദേശം 6 മുതൽ 8 ആഴ്‌ചവരെ.
വെണ്ട (Gettyimages)
വർഷം മുഴുവൻ താരതമ്യേന ആയാസരഹിതമായി കൃഷി ചെയ്യാവുന്ന ഒരു വിളയാണ് വെണ്ട. മഴക്കാലത്ത് അൽപം വിളവ് കുറയുമെങ്കിലും നഷ്‌ടമാവില്ല. നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു വേണം കൃഷി ചെയ്യാൻ. ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിലാണ് ഏറ്റവും നല്ല വിളവ് ലഭിക്കുന്നത്. ഒരു വിളവ് എടുത്തു തീരുന്ന സമയത്ത് അടുത്തതിൽനിന്ന് വിളവെടുത്തു തുടങ്ങണം.
അതിസാന്ദ്രതാ കൃഷിയിൽ 1 സെന്‍റിൽ 100 വെണ്ടവരെ കൃഷി ചെയ്യാം. ഒരു ചെടിയിൽ നിന്നുള്ള ശരാശരി വിളവ് 800 ഗ്രാം (വേനൽക്കാലത്ത് 1.400 ഗ്രാം വരെ കിട്ടുന്നുണ്ട്). വെണ്ടയ്ക്ക് പൊതുവിൽ രോഗങ്ങൾ കുറവാണ്. എങ്കിലും പ്രധാനമായും മഴക്കാലത്ത് വരുന്ന ഒരു രോഗമാണ് ഇലപ്പുള്ളി (ആൽഗൽ സ്പോട്ട്) രോഗം. ഇലകളുടെ അടിയിൽ കറുത്ത പുള്ളിക്കുത്തുകൾ വരികയും ക്രമേണ ഇല കരിഞ്ഞുപോവുകയും ചെയ്യും. ഇത് വന്നാൽ വിളവിൽ 30-40% ഇടിവ് സംഭവിക്കും. ഈ ഫംഗൽ രോഗം വരാതിരിക്കാൻ സ്യൂഡോമോണാസ് 15 ദിവസം കൂടുമ്പോൾ ഇലയുടെ അടിയിൽ സ്പ്രേ ചെയ്യണം.
പയർ
മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് പയർ. പ്രത്യേകിച്ചും ആഘോഷാവസരങ്ങളിൽ വൻവില വരുന്ന ഒരിനമാണിത്. ഓണം, വിഷു, ആഘോഷ വേളകളിൽ 100-150 വരെയാകും പയറിന്‍റെ വില. എല്ലാകാലത്തും കൃഷി ചെയ്യാവുന്ന ഇനമാണെങ്കിലും വേഗം കീടരോഗ ബാധയേൽക്കുന്ന വിളയായതാണ് പയറിന്‍റെ ലഭ്യതക്കുറവും വിലകൂടുതലിനും കാരണം.
പയര്‍ (Gettyimages)
വിറ്റാമിന്‍റെ കലവറയാണ് പയർ. വൻപയർ ധാന്യരൂപത്തിലും അതിന്‍റെ തോല് കളയാതെ പച്ചക്കറിരൂപത്തിലും നാം ഉപയേഗിക്കുന്നു. അന്നജം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, ബി, സി എന്നിവയും പയറിലടങ്ങിയിരിക്കുന്നു. വിത്ത് രൂപത്തിലുപയോഗിക്കുന്ന വൻപയറിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. വേനൽകാലത്ത് പാടങ്ങൾ തരിശിടുമ്പോൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പയർ കൃഷി ചെയ്യാം. പതിനെട്ടുമണിയൻ പയർ, കഞ്ഞിക്കുഴി പയർ എന്നിവ മകിച്ച വേനൽകാല വിളയിനങ്ങളാണ്.
പയര്‍ (Gettyimages)
കുമ്പളം
വള്ളിഫലങ്ങളിൽ ഏറ്റവും മികച്ചത് കുമ്പളമാണെന്ന് ആയുർവേദം പറയുന്നു. കുമ്പളത്തിന്‍റെ ചെറിയ ഇനമായ നെയ്ക്കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഔഷധഗുണമേറെയും. ബുദ്ധിഭ്രമം, അപസ്‌മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസം, ആമാശയ രോഗങ്ങൾ, അർശസ് എന്നിവയുടെ ചികിത്സയിൽ കുമ്പളങ്ങ പ്രയോജനപ്പെടുത്തുന്നു.
കുമ്പളങ്ങ (Gettyimages)
സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്‌ത് വരുന്നത്. ജനുവരി-മാർച്ച് മാസങ്ങളിലും കുറഞ്ഞതോതിൽ നനവുള്ള സെപ്‌റ്റംബർ-ഡിസംബർ മാസങ്ങളിലും. ഒരുസെൻ്റിന് 16-20 ഗ്രാം വിത്ത് ആവശ്യമാണ്. സെൻ്റിന് കൂടിയാൽ 14 തടങ്ങളേപാടൂള്ളൂ.
മണ്ണ് നന്നായി കിളച്ചൊരുക്കിയ ശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെൻ്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത് മേൽമണ്ണുമായി കലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50 ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത്, 50 ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.
ഇന്ദു, കെ.എ.യു ലോക്കല്‍ എന്നിവയാണ് സാധാരണ കേരളത്തില്‍ കൃഷി ചെയ്യുന്ന ഇനങ്ങള്‍. CO-1 എന്നയിനം കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചതാണ്. ഹെക്‌ടറിന് 25 മുതല്‍ 30 ടണ്‍ വരെ വിളവ് കിട്ടും. മൂപ്പെത്തിയാല്‍ 10 കിലോ വലിപ്പമുണ്ടാകുന്ന കായകളാണ് ഇതിന്‍റെ പ്രത്യേകത.
തണ്ണിമത്തൻ നട്ടാൽ വേനലിൽ വിളവെടുക്കാം
വേനൽദാഹം ശമിപ്പിക്കാൻ തണ്ണിമത്തൻ കിട്ടണമെങ്കില്‍ ഇപ്പോൾ കൃഷിതുടങ്ങാം. മാർച്ചുവരെയാണ് കൃഷിക്ക് അനുയോജ്യമായ സമയം. കേരളത്തിന് യോജിച്ച കൃഷിമുറകൾ കണ്ടെത്തുന്നതിലും കുരുവില്ലാത്ത തണ്ണിമത്തൻ കണ്ടെത്തുന്നതിലും കൃഷിപഠിപ്പിക്കുന്നതിലും മികച്ച വിത്തുകൾ ലഭ്യമാക്കുന്നതിലുമൊക്കെ കേരള കാർഷിക സർവകലാശാലയിലെ ഗവേഷകർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്.
തണ്ണിമത്തന്‍ വള്ളി (ETV Bharat)
കൃഷിയിടം ഒരുക്കി രണ്ടുമീറ്റർ ഇടവിട്ട് കുഴിയെടുക്കുക. കുഴികൾക്ക് 60 സെന്‍റീമീറ്റർ വ്യാസവും 45 സെന്‍റീമീറ്റർ ആഴവും ഉണ്ടാകണം. ചാലുകളിലും നടാം. ഓരോ തടത്തിലും അര ചിരട്ടവീതം കുമ്മായം ചേർത്ത് മേൽമണ്ണിളക്കണം. ഒരാഴ്‌ചകഴിഞ്ഞ് ഒരുതടത്തിന് 10 കിലോ വീതം ജൈവവളം ചേർക്കണം. ഇതിന് കാലിവളമോ കോഴിവളമോ മണ്ണിരകമ്പോസ്റ്റോ തുടങ്ങി ഏതുവേണമെങ്കിലും ഉപയോഗിക്കാം.
ഇതിനുശേഷം വിത്ത് പാകാം. ഒരു തടത്തിൽ മൂന്നുവിത്തുകൾ പാകാം. ഇത് അടിവളത്തിന്‍റെ കാര്യം. ഇനി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കായ് പിടിക്കുമ്പോഴും ജൈവവളങ്ങൾ ചേർത്തുകൊടുക്കണം.വളരുന്ന തണ്ണിമത്തൻ കായകൾ നേരിട്ട് നിലത്തു മുട്ടാതിരിക്കുകയാണ് എപ്പോഴും നല്ലത്.
വിളവെടുത്ത തണ്ണിമത്തനും വെള്ളരിയും (ETV Bharat)
സങ്കരവിത്തുകൾ മുളയ്ക്കാൻ 5-6 ദിവസം വേണ്ടപ്പോൾ ഷുഗർ ബേബിക്ക് 3-4 ദിവസം മതി. തൈകൾ നട്ട് 35 ദിവസം കഴിയുമ്പോൾ പുഷ്‌പിക്കും. പുഷ്‌പിച്ച് 45-50 ദിവസം കഴിയുമ്പോൾ വിളവെടുക്കാറാകും. കായകൾ മൂത്തു കഴിഞ്ഞാൽ നന കുറയ്ക്കണം. കായകൾ പൊട്ടിക്കുന്നതിന് 15 ദിവസം മുൻപ് നന നിർത്തുകയാവും നല്ലത്.
വെള്ളം എങ്ങനെ നനക്കാം
ആഴത്തിലും കുറച്ച് ഇടയ്ക്കിടെയും നനയ്ക്കുക :ചൂടുള്ള കാലാവസ്ഥയിൽ, വിളകൾക്ക് ആഴത്തിൽ വെള്ളം നനയ്ക്കുന്നതാണ് നല്ലത്. ഇത് വെള്ളം മണ്ണിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ അനുവദിക്കുന്നു, ഈർപ്പം ആക്‌സസ് ചെയ്യാൻ വേരുകൾ ആഴത്തിൽ വളരാൻ പ്രോത്സാഹിപ്പിക്കുന്നു.
നനയ്‌ക്കല്‍ പ്രധാനം (Gettyimages)
രാവിലെയോ വൈകുന്നേരമോ നനയ്ക്കുക :പകലിൻ്റെ തണുപ്പുള്ള ഭാഗങ്ങളിൽ വിളകൾ നനയ്ക്കുന്നത് ബാഷ്‌പീകരണത്തിലൂടെയുള്ള ജലനഷ്‌ടം കുറയ്ക്കുകയും പകലിൻ്റെ ഏറ്റവും ചൂടേറിയ ഭാഗങ്ങളിൽ ചെടികളിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
മണ്ണിൻ്റെ ഈർപ്പം നിരീക്ഷിക്കുക
മണ്ണിലെ ഈർപ്പത്തിൻ്റെ അളവ് പതിവായി പരിശോധിക്കുന്നത് നിങ്ങളുടെ വിളകൾക്ക് എപ്പോൾ വെള്ളം നൽകണമെന്ന് നിർണയിക്കാൻ സഹായിക്കും. ഏതാനും ഇഞ്ച് ആഴത്തിൽ നിങ്ങളുടെ വിരൽ മണ്ണിൽ ഒട്ടിക്കുക. മണ്ണ് വരണ്ടതായി തോന്നുന്നുവെങ്കിൽ, അത് നനയ്ക്കാനുള്ള സമയമാണ്.