പത്തനംതിട്ട: സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് സുഗതോത്സവം പരിപാടിക്ക് ആറൻമുളയിൽ തുടക്കമായി. നാല് ദിവസമാണ് സുഗതോത്സംവം ആറന്‍മുളയില്‍ നടക്കുന്നത്. സുഗതകുമാരി ടീച്ചറുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത കവിതാലാപനം, ഉപന്യാസ രചന തുടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ആറൻമുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശിൽപ്പശാല മുൻ കേന്ദ്ര ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ ഒരു വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഭാവി തലമുറക്ക് പാരിസ്ഥിതിക അവബോധം സൃഷ്‌ടിക്കുന്നതിനും സുഗതകുമാരിയെ അവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകുന്നതിനും സാധ്യമാക്കിയ സുഗത സൂഷ്‌മ വനം പദ്ധതിയാണ് ഏറെ ശ്രദ്ധേയമായതായതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക