എറണാകുളം: കൊച്ചിയിൽ വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കങ്ങരപ്പടി സ്വദേശിനി അമൃതയാണ് മരിച്ചത്. വീടിന് സമീപത്തുള്ള കുളത്തില്‍ ഇന്ന് (ഓഗസ്‌റ്റ് 19) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
അമൃതയെ ഇന്നലെ (ഓഗസ്‌റ്റ് 18) രാത്രി മുതൽ കാണാതായിരുന്നു. വീട്ടുകാരും പൊലീസും ബന്ധുക്കളും നാടത്തിയ തെരച്ചിലിന് ഒടുവിൽ രാവിലെ ആറരയോടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.