കാസർകോട് :തൃക്കരിപ്പൂർ പോളിടെക്‌നിക് കോളജ് വിദ്യാർഥിയെ ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അഭിജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭീമനടി നർക്കിലക്കാട് സ്വദേശിയാണ് അഭിജിത്ത്.
ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10 മണിക്ക് അഭിജിത്തിന് ഫോൺ കോൾ വന്നതായി സുഹൃത്തുക്കൾ പറയുന്നു. ഏറെ നേരം ഫോണില്‍ സംസാരിച്ചു. തുടർന്ന് അഭിജിത്ത് അസ്വസ്ഥനായിരുന്നുവെന്നും റൂമിൽ കയറിയെന്നും സുഹൃത്തുക്കൾ പറഞ്ഞു.