കോഴിക്കോട് : കൂടരഞ്ഞിയിൽ തെരുവുനായയുടെ ആക്രമണം (stray dog attack). സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പടെ എട്ട് പേർക്കാണ് നായയുടെ കടിയേറ്റത്. ഇന്ന് (ഫെബ്രുവരി 27) പുലർച്ചെ പള്ളിയിൽ പോയവരുടെ നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.
കൂടരഞ്ഞിയിൽ തെരുവുനായ ആക്രമണം ; ഏട്ട് പേർക്ക് കടിയേറ്റു - തെരുവുനായ ആക്രമണം
കൂടരഞ്ഞിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നായയ്ക്കായി തെരച്ചിൽ
stray dog attack
Published : Feb 27, 2024, 1:36 PM IST
ആളുകൾ പള്ളിയിലേക്ക് നടന്നുപോകുന്ന സമയത്ത് നായ കുതിച്ചെത്തി കടിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ മിക്കവർക്കും കൈകൾക്കും കാലിനുമാണ് പരിക്കേറ്റത്. ആക്രമണകാരിയായ നായ കൂടരഞ്ഞിയിൽ അലഞ്ഞുനടക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ നായയ്ക്കായി തെരച്ചിൽ നടത്തുന്നുണ്ട്.