കേരളം

kerala

ETV Bharat / state

മന്ത്രിയുടെ ഡ്രൈവറിന്‍റെ നാവിന് കടിച്ച് തെരുവ് നായ; മറ്റ് ആറുപേര്‍ക്കും പരിക്ക് - Stray Dog Attack In Pathanamthitta - STRAY DOG ATTACK IN PATHANAMTHITTA

മന്ത്രിയുടെ ഡ്രൈവറുൾപ്പെടെ നിരവധി പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്. നായയുടെ കടിയേറ്റവരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവയ്‌പ്പ് നല്‍കി.

STRAY DOG ATTACK  തെരുവ് നായയുടെ ആക്രമണം  STRAY DOG ATTACK ADOOR  അടൂരിൽ തെരുവ് നായ ആക്രമണം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 5, 2024, 10:52 PM IST

പത്തനംതിട്ട :തെരുവ് നായയുടെ ആക്രമണത്തിൽ മന്ത്രിയുടെ ഡ്രൈവറുൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. നായയുടെ ആക്രമണത്തില്‍ നിന്ന് ഭാര്യാമാതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൃഷിമന്ത്രി പി പ്രസാദിന്‍റെ ഡ്രൈവര്‍ അടൂര്‍ മേലൂട് സ്വദേശി ശശി (54)യുടെ നാവിന് നായ കടിച്ചത്. ശശിയുടെ ഭാര്യാമാതാവ് ഭാരതി (64)യുടെ മൂക്കിനും കടിയേറ്റു.

അടൂർ പന്നിവിഴ സ്വദേശിനി അനുജ(43), കോട്ടപ്പുറം സ്വദേശി ശ്യാം (36), ചായലോട് സ്വദേശി ആല്‍വിന്‍ (11), ആനന്ദപ്പള്ളി സ്വദേശി ഗോപാലന്‍ (75), അടൂര്‍ സ്വദേശി ജോര്‍ജ്‌കുട്ടി (70) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ബസിൽ അടൂർ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ വിദ്യാര്‍ഥി ആല്‍വിനെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് സ്‌റ്റാന്‍ഡിന് സമീപം വ്യാപാരം നടത്തുന്ന അനുജയെ കടിച്ചു.

പിന്നീട് കടയില്‍ നിന്ന അമ്മയേയും മകളെയും നായ കടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ബഹളം വച്ചതോടെ ഇവിടെ നിന്നും ഓടി പോയി. ശേഷം അടൂർ ജനറല്‍ ആശുപത്രിയ്ക്കു സമീപം വച്ചാണ് ഭാരതിയെ കടിച്ചത്. ഭാരതിയുടെ മൂക്കിന് കടിയേറ്റു.

ഭാരതിയെ കടിക്കുന്നതു കണ്ട മന്ത്രിയുടെ ഡ്രൈവര്‍ ശശി ബാഗുവച്ച്‌ നായയെ തുരത്താൻ ശ്രമിക്കുമ്പോഴാണ് ഇത് പാഞ്ഞെത്തി ശശിയുടെ നാക്കില്‍ കടിച്ചത്. പിന്നീട് നായ അവിടെ നിന്നും ഓടി മറയുകയായിരുന്നു. നായയുടെ കടിയേറ്റവരെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവയ്‌പ്പ് നല്‍കി. ദിവസങ്ങൾക്കു മുൻപ് അടൂർ പന്നിവിഴയിൽ പത്തിലധികം പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

Also Read : മൂന്നാര്‍ ടൗണില്‍ വിലസി തെരുവ് നായ്‌ക്കള്‍; ഭീതിയില്‍ ജനങ്ങള്‍ - STRAY DOG ​​NUISANCE IN MUNNAR

ABOUT THE AUTHOR

...view details