മലപ്പുറം :മദ്യപിച്ച് ബാറിൽ നിന്ന് ഇറങ്ങിവരുന്നവർക്കെതിരെ പട്രോളിങ്ങിന്‍റെ ഭാഗമായി നടപടിയെടുക്കരുത് എന്ന വിചിത്ര ഉത്തരവിറക്കി മലപ്പുറം ജില്ല പൊലീസ് മേധാവി. എന്നാല്‍ ഉത്തരവ് വിവാദമായതോടെ എസ്‌പി നിര്‍ദ്ദേശം പിൻവലിച്ചു. വിശദാംശങ്ങളും ഉത്തരവിന്‍റെ പകർപ്പും വാർത്തയോടൊപ്പം തന്നെ അദ്ദേഹം പിൻവലിച്ചു. എസ് പി എസ്എച്ച്ഒമാർക്ക് നൽകിയ ഉത്തരവാണ് പിൻവലിച്ചത്.
'ബാറിൽ നിന്ന് മദ്യപിച്ച് ഇറങ്ങുന്നവരെ പിടിക്കരുത്'; വിവാദ ഉത്തരവ് പിൻവലിച്ച് പൊലീസ് - withdrawn police circular
Police Has Withdrawn The Controversial Order Not To Arrest People Who Leave The Bar Drunk : മദ്യപിച്ച് ബാറിൽ നിന്ന് ഇറങ്ങിവരുന്നവർക്കെതിരെ പട്രോളിങിന്‍റെ ഭാഗമായി നടപടിയെടുക്കരുത്. വിചിത്ര ഉത്തരവിറക്കി മലപ്പുറം എസ്‌പി. വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.
വിവാദ ഉത്തരവ് പൊലീസ് പിൻവലിച്ചു
Published : Jan 20, 2024, 4:48 PM IST
പട്രോളിങ്ങ് നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാര പരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വെള്ളിയാഴ്‌ചയാണ് പൊലീസ് ഈ വിചിത്ര ഉത്തരവ് പുറത്തിറക്കിയത്.
ഉത്തരവ് വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പിൻവലിക്കുകയായിരുന്നു. ഉത്തരവ് തയ്യാറാക്കിയവര്‍ക്ക് പിഴവുണ്ടായി എന്നാണ് സംഭവത്തിലെ വിശദീകരണം.