ആലപ്പുഴ: ദേശീയപാതയിൽ പുറക്കാട് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. ഇന്ന് (ജൂലൈ 17) ഉച്ചയ്ക്ക് പുറക്കാട് എസ്എൻഎം ഹയർ സെക്കൻ്ററി സ്‌കൂളിന് വടക്കുഭാഗത്തു വച്ചായിരുന്നു സംഭവം. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിനു നേരെയാണ് കല്ലേറുണ്ടായത്.
അമ്പലപ്പുഴ പുറക്കാട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്കേറ്റു - STONE PELTED ON KSRTC BUS - STONE PELTED ON KSRTC BUS
ഇന്ന് (ജൂലൈ 17) ഉച്ചയ്ക്ക് പുറക്കാട് എസ്എൻഎം ഹയർ സെക്കൻ്ററി സ്‌കൂളിന് വടക്കുഭാഗത്തു വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാളാണ് കല്ലെറിഞ്ഞത്.

Attack against KSRTC bus in Ambalapuzha (ETV Bharat)
Published : Jul 17, 2024, 7:17 PM IST
ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ബസിൻ്റെ ഡ്രൈവറായ സലിമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റു. ഇദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read:ബെല്ലടിച്ചിട്ട് നിർത്തിയില്ല; പ്രകോപിതനായ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ ആക്രമിച്ചു