കേരളം

kerala

ETV Bharat / state

നൂറ്റാണ്ടുകൾ പഴക്കമുള്ള ചെങ്കല്ലറകൾ!; വൻമരം കടപുഴകി വീണപ്പോൾ ദൃശ്യമായത് മഹാശിലാസ്‌മാരകം - STONE AGE MONUMENT FOUND - STONE AGE MONUMENT FOUND

കാസർകോട് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ രണ്ട് ചെങ്കല്ലറകൾ കണ്ടെത്തി. മഹാശില സംസ്‌കാര കാലഘട്ടത്തിലെ ചെങ്കല്ലറകളാണ് ഇവയെന്ന് ചരിത്ര ഗവേഷകനായ ഡോ. നന്ദകുമാർ സ്ഥരീകരിച്ചു. നൂറിലധികം ചെങ്കല്ലറകളാണ് കഴിഞ്ഞ ഇരുപത് വർഷത്തിനുളളില്‍ കാസർകോട് ജില്ലയിൽ നിന്ന് കണ്ടെത്തിയത്.

RED STONE MONUMENT IN KASARAGOD  ചെങ്കല്ലറ  കാസർകോട് മഹാശിലാസ്‌മാരകം  STONE AGE EVIDENCE FOUND KERALA
കാസർകോട് കണ്ടെത്തിയ ചെങ്കല്ലറകൾ (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 7:36 AM IST

ചെങ്കല്ലറകള്‍ കണ്ടെത്തി (ETV Bharat)

കാസർകോട്: കാലവർഷത്തിൽ വൻമരം കടപുഴകി വീണപ്പോൾ ദൃശ്യമായത് മഹാശിലാസ്‌മാരകം. കിനാനൂർ പഞ്ചായത്തിൽ കരിന്തളം വില്ലേജിലെ കോളംകുളത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ മഹാശില സംസ്‌കാര കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളായ രണ്ട് ചെങ്കല്ലറകൾ കണ്ടെത്തി. വൻമരം കടപുഴകി വീണപ്പോൾ വൃക്ഷം നിന്നിടത്താണ് ഒരു ചെങ്കല്ലറ ദൃശ്യമായത്.

പ്രദേശവാസിയായ സി കെ ജയചന്ദ്രൻ, പ്രദേശിക പുരാവസ്‌തു നിരീക്ഷകൻ സതീശൻ കാളിയാനം എന്നിവർ നടത്തിയ നിരീക്ഷണത്തിൽ അടുത്തു തന്നെ മറ്റൊരു ഗുഹയും കണ്ടെത്തി. വിവരമറിഞ്ഞ് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര അധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് കണ്ടെത്തിയ ഗുഹകൾ മഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു. മഹാശിലാ സംസ്‌കാരത്തിൻ്റെ ഭാഗമായി നിർമിച്ചിരുന്ന ചെങ്കല്ലറകൾ ചെങ്കൽ പാറകൾ തുരന്നാണ് നിർമിക്കുന്നത്.

ഒരു ഭാഗത്ത് ചവിട്ടുപടികളോടുകൂടിയ ചെങ്കല്ലുകൊണ്ട് നിർമിച്ച വാതിൽ അടച്ചുവയ്ക്കാൻ പാകത്തിൽ കൊത്ത് പണികളോടുകൂടിയ കവാടവും മധ്യഭാഗത്ത് ഒരടി വ്യാസത്തിൽ ദ്വാരവും നിർമിച്ച് ഉൾഭാഗത്ത് വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള മൺപാത്രങ്ങൾ നിക്ഷേപിക്കുന്നത് വിശ്വാസത്തിൻ്റെ ഭാഗമായിട്ടായിരിക്കാമെന്നാണ് അനുമാനിക്കുന്നത്. രണ്ട് ചെങ്കല്ലറകളും മുൻപ് തുറക്കാത്തത് കൊണ്ട് തന്നെ ഉൾഭാഗത്ത് മണ്ണിനടിയിലുള്ള മൺപാത്രങ്ങളുടെ വക്കുകൾ കാണാൻ സാധിക്കുന്നുണ്ട്. രണ്ട് ചെങ്കല്ലറയുടെയും കവാടങ്ങളും ചെങ്കല്ലറയിൽ ഇറങ്ങിച്ചെല്ലാനുള്ള പടികളും മണ്ണിനടിയിലാണുള്ളത്.

ചെങ്കല്ലറകളിൽ ഒന്നിൻ്റെ മുകൾഭാഗത്തെ ദ്വാരം അടച്ചു വയ്ക്കുന്നതിനുള്ള കല്ലുകൊണ്ടുള്ള അടപ്പ് ഉണ്ട്. മുനിയറ, കൽപത്തായം, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ തുടങ്ങിയ വിവിധ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്ന നൂറിലധികം ചെങ്കല്ലറകൾ കാസർകോട് ജില്ലയിൽ നിന്ന് കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആയിരത്തി എണ്ണൂറു വർഷങ്ങൾക്ക് മുമ്പാണ് കേരളത്തിലെ മഹാശിലാ സംസ്‌കാര കാലഘട്ടമെന്നത് കൊണ്ട് തന്നെ കണ്ടെത്തിയ ചെങ്കല്ലറകൾക്ക് അത്രയും കാലപ്പഴക്കമുണ്ടാകാമെന്ന് കരുതുന്നു.

Also Read:ബോംബെന്ന് കരുതി, നോക്കിയപ്പോള്‍ 'നിധി കുംഭം'; കുടത്തില്‍ സ്വർണ പതക്കങ്ങളും കാശി മാലകളും, സംഭവം കണ്ണൂരില്‍

ABOUT THE AUTHOR

...view details