കേരളം

kerala

ETV Bharat / state

ആശുപത്രി വാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്‌മിറ്റായെന്ന് വിശദീകരണം: ക്ലെയിം നിഷേധിച്ച സ്റ്റാർ ഇൻഷുറൻസിന് പിഴ - STAR HEALTH INSURANCE COMPANY

എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് 44,000 രൂപ പരാതിക്കാരന് നഷ്‌ടപരിഹാരം നൽകണമെന്ന് വിധിച്ചത്

Insurance Company claim  Consumer court  DCDRC  ഇൻഷുറൻസ് ക്ലെയിം
Representative Image (ETV Bharat)

By

Published : Jan 21, 2025, 7:11 AM IST

എറണാകുളം :ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ആശുപത്രി വാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്‌മിറ്റ് ആയി ചികിത്സ തേടി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചത്. തുടർന്ന് ഉപഭോക്താവിൻ്റെ പരാതിയിൽ കോടതി കമ്പനിക്ക് പിഴ വിധിക്കുകയായിരുന്നു. 44,000 രൂപ പരാതിക്കാരന് നഷ്‌ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

എറണാകുളം അമ്പനാട് സ്വദേശി ബിനു വർഗീസും ജെമി ബിനുവും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 2017 ഓഗസ്റ്റിലാണ് പരാതിക്കാർ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഫാമിലി ഒപ്‌ടിമ പോളിസി എടുത്തത്. ഈ പോളിസി തുടരുന്നതിനിടയിൽ 2023 മേയിൽ പരാതിക്കാരിക്ക് കടുത്ത പനിയും ചുമയും വയറുവേദനയും അനുഭവപ്പെടുകയും അഡ്‌മിറ്റ് ആവുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആറു ദിവസത്തെ ചികിത്സക്ക് ശേഷം റീ ഇമ്പേഴ്‌സ്മെൻ്റിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖമാണെന്ന് ചൂണ്ടിക്കാണിച്ച് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചത്. കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായ പോളിസി ഉടമ പരിഹാരത്തിനായി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

ഇൻഷുറൻസ് പോളിസികള്‍ ഇൻഷുർ ചെയ്‌ത വ്യക്തി ഉൾപ്പെടെയുള്ളവരുടെ ന്യായമായ പ്രതീക്ഷകൾക്ക് ഫലം നൽകുന്നന്നതിന് വേണ്ടിയാകണമെന്നും നിബന്ധനകളിൽ അവ്യക്തതയുണ്ടെങ്കിൽ അത് ഇൻഷുറൻസ് ചെയ്‌ത വ്യക്തിക്ക് അനുകൂലമായി പരിഗണിക്കണം എന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വിധി. നഷ്‌ടപരിഹാര തുകയായ 44,000 രൂപ 45 ദിവസത്തിനകം നൽകണമെന്നും വിധിയിൽ പറയുന്നു.

Also Read: 'ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവനിലൂടെ ചെയ്യുന്നത്'; വിമർശനം തുടർന്ന് കാന്തപുരം - KANTHAPURAM CRITICIZES MEC 7

ABOUT THE AUTHOR

...view details