കേരളം

kerala

ETV Bharat / state

വഴിയാത്രക്കാരനെ കല്ലുകൊണ്ട് അടിച്ചു; സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമിരിക്കുന്ന ശ്രീജിത്ത് അറസ്റ്റില്‍ - Sreejith Arrested - SREEJITH ARRESTED

ശ്രീജിത്തിന്‍റെ ആക്രമണത്തില്‍ രാജാജി നഗർ സ്വദേശിയ്‌ക്കാണ് പരിക്കേറ്റത്. ശ്രീജിത്ത് അറസ്റ്റിലായതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തല്‍ നഗരസഭ അധികൃതർ പൊളിച്ചു നീക്കി.

ശ്രീജിത്ത് അറസ്റ്റ്  SECRETARIAT  POLICE ARRESTED SREEJITH  LATEST NEWS
Sreejith (ETV Bharat)

By ETV Bharat Kerala Team

Published : Oct 7, 2024, 10:56 AM IST

തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നിൽ 9 വർഷമായി സമരം ചെയ്യുന്ന ശ്രീജിത്ത്‌ വഴിയാത്രക്കാരനെ ആക്രമിച്ചു. ഇന്നലെ (ഒക്‌ടോബര്‍ 06) രാത്രിയാണ് സംഭവം. തിരുവനന്തപുരം രാജാജി നഗർ സ്വദേശി സുരേഷ് എന്നയാളുടെ തലയിൽ കല്ലുകൊണ്ട് അടിക്കുകയായിരുന്നു.

സംഭവത്തിൽ വധശ്രമ കുറ്റം ചുമത്തി ശ്രീജിത്തിനെ കന്‍റോൺമെന്‍റ് പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സഹോദരന്‍റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് 9 വർഷമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ മെഗാ ഫോൺ വഴി മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കേസിൽ അടുത്തിടെയായിരുന്നു അറസ്റ്റ് ചെയ്‌ത് വിട്ടയച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്രമണത്തിന് പിന്നിൽ എന്താണ് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ഇയാളെ റിമാൻഡ് ചെയ്യുമെന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് അറിയിച്ചു. ശ്രീജിത്തിന്‍റെ അറസ്റ്റിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തൽ നഗരസഭ അധികൃതർ പൊളിച്ചു നീക്കുകയും ചെയ്‌തു.

Also Read :തൃശൂരിലെ എടിഎം കവർച്ച: താണിക്കുടം പുഴയിൽ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു

ABOUT THE AUTHOR

...view details