കൊല്ലം: ക്ഷേത്രാചരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായം പറയാമെന്ന് എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ രാഷ്ട്രീയത്തിന് വേണ്ടി ക്ഷേത്രാചാരങ്ങളെ പറ്റി പറയരുത് എന്നും വെള്ളാപ്പളി നടേശന്‍ വ്യക്തമാക്കി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ക്ഷേത്രത്തിൻ്റെ അഭിവ്യദ്ധിക്ക് വേണ്ടിയാകണം അഭിപ്രായങ്ങൾ പറയേണ്ടത്. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായം പറയാം. രാഷ്ട്രീയ പ്രവർത്തകരും മനുഷ്യരാണ്. ദേവസ്വം ബോർഡ് ഭരിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും വെള്ളാപള്ളി അഭിപ്രായപെട്ടു.