കേരളം

kerala

ETV Bharat / state

കുന്നമംഗലത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ - cannabis siezed - CANNABIS SIEZED

കുന്ദമംഗലത്ത് 14.495 കിലോ കഞ്ചാവ് പിടികൂടി. തലയാട് സ്വദേശി ഹർഷാദ് പിടിയിൽ.

CANNABIS  CANNABIS SIEZED  CANNABIS SIEZED IN KOZHIKODE  CANNABIS SIEZED IN KUNNAMAGALAM
Siezed Above 14 Kg Cannabis in Kozhikode; Accused Arrested

By ETV Bharat Kerala Team

Published : Mar 24, 2024, 10:41 AM IST

കുന്നമംഗലത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : കുന്ദമംഗലത്ത് വൻ കഞ്ചാവ് വേട്ട. 14.495 കിലോ കഞ്ചാവാണ് പൊലീസിന്‍റെ പരിശോധനയിൽ പിടിച്ചെടുത്തത്. ഇന്ന് രാവിലെ കോഴിക്കോട് വയനാട് റോഡിൽ കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപത്ത് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫും കുന്ദമംഗലം പൊലീസും നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

സംശയകരമായ സാഹചര്യത്തിൽ ഇതുവഴി വന്ന സ്‌കൂട്ടർ പരിശോധിക്കുകയായിരുന്നു. സ്‌കൂട്ടറിന്‍റെ അകത്ത് ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് വില്‍പനക്കാരനായ തലയാട് സ്വദേശി ഹർഷാദ് (38) തൊട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുന്തമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ, എസ് ഐമാരായ സി സനിത്, പി സുരേഷ്, ജി സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ ടിപി ജംഷീർ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

ABOUT THE AUTHOR

...view details