കേരളം

kerala

ETV Bharat / state

സിദ്ധാര്‍ത്ഥിന്‍റെ മരണം: പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ ഹൈക്കോടതി നിർദേശം - HIGH COURT ON SIDHARTH DEATH - HIGH COURT ON SIDHARTH DEATH

സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. കേസില്‍ തുടര്‍വാദം മെയ് ഏഴിന്.

HIGH COURT  FIR  സിദ്ധാര്‍ത്ഥിന്‍റെ മരണം  ഹൈക്കോടതി
Sidharth death: High court ordered to CBI submit FIR

By ETV Bharat Kerala Team

Published : Apr 30, 2024, 7:52 PM IST

എറണാകുളം:പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ടെടുത്ത കേസിലെ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മെയ് ഏഴിനകം കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. കേസിലെ എട്ട് പ്രതികൾ നൽകിയ ജാമ്യ ഹർജിയിലാണ് നടപടി.

സിദ്ധാർത്ഥ് നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും 60 ദിവസമായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുകയാണെന്നും പ്രതികൾ ഹൈക്കോടതിയിൽ വ്യക്തമാക്കി. വിദ്യാർഥികളായ തങ്ങളുടെ ഭാവി കണക്കിലെടുത്ത് ജാമ്യം നൽകണമെന്നാണ് പ്രതികളുടെ വാദം.

കേസിലെ സാക്ഷികളെല്ലാം പ്രതികളുടെ സഹപാഠികളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്. ഹർജികൾ ഹൈക്കോടതി മെയ് ഏഴിന് വീണ്ടും പരിഗണിച്ചേക്കും. കീഴ്‌ക്കോടതി ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്‌റ്റലിലെ ശുചി മുറിയിൽ മരിച്ച നlലയിൽ കണ്ടെത്തിയത്. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളുടെ ക്രൂര മർദ്ദനത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചതെന്നാണ് ആരോപണം.

Also Read:സിദ്ധാർത്ഥന്‍റെ മരണം ഗുരുതര സംഭവം'; മനുഷ്യത്വ രഹിതമായ ആക്രമണമെന്നും ഹൈക്കോടതി

ABOUT THE AUTHOR

...view details