കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ചിരുന്ന ലോറിയും അതിലുണ്ടായിരുന്ന തടിയും മുബീന്‍റേതാണെന്ന് അർജുന്‍റെ സഹോദരി അഞ്ജു. അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീനാണെന്ന് അഞ്ജുവും ഭർത്താവ് ജിതിനും ഇടിവി ഭാരതിനോട് പറഞ്ഞു. അർജുന്‍റെ പേരിൽ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്‌സിനെ കൂട്ടാനാണ് ശ്രമിച്ചതെന്നുമുള്ള ആരോപണത്തിന് പുറകെയാണ് ഇരുവരുടേയും പ്രതികരണം.
''ലോറിയും അതിലുണ്ടായിരുന്ന തടിയും മുബീന്‍റേതാണ്. അർജുനെ കാണാതായതു മുതൽ ഞങ്ങൾക്കൊപ്പം നിന്നത് മുബീനാണ്. പത്തൊൻപതാം തീയതിയാണ് മനാഫ് അവിടെയെത്തിയത്. ലോറിയുടെ ഉടമ മനാഫ് ആണെന്ന് പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല. മുബീനും മനാഫും സഹോദരങ്ങളായതു കൊണ്ടായിരിക്കാം. നിരവധിപ്പേർ സഹായങ്ങളുമായി മനാഫിനെ സമീപിച്ചു. മനാഫ് പണം വാങ്ങാൻ തുടങ്ങിയത് വലിയ വേദനയുണ്ടാക്കി. അർജുന്‍റെ കുടുംബം ഒന്നിനും കൊള്ളില്ല എന്ന തോന്നലുണ്ടാക്കി'' അഞ്ജു പറഞ്ഞു.
'കല്ലായിയിൽ തടി വ്യാപാരമാണ് മനാഫ് ചെയ്യുന്നത്. ലൈസൻസില്ലാത്ത മനാഫിന്‍റെ സ്ഥാപനം പൂട്ടിപ്പോയിരുന്നു. തന്‍റെ ബിസിനസ് വളർത്താനാണോ മനാഫ് അർജുനെ ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. മുബീനും തടിക്കച്ചവടക്കാരനാണ്. ഇവർ ഒരുമിച്ചാണോ ബിസിനസ് കൊണ്ടുപോകുന്നത് എന്നതിലും സംശയമുണ്ട്. ഈശ്വർ മാൽപെയെ കൊണ്ടുവന്നത് കാർവാർ എംഎൽഎ സതീഷ് സെയിലാണ്. ആദ്യഘട്ടത്തിൽ നല്ല രീതിയിൽ തെരച്ചിൽ നടത്തി. എന്നാൽ പിന്നീട് തെരച്ചിൽ യുട്യൂബ് വ്യൂവേഴ്‌സിന്‍റെ എണ്ണം കൂട്ടാൻ വേണ്ടിയുള്ള തരത്തിലേക്കായി. എന്നാൽ മുബീൻ എല്ലാപ്പോഴും ഞങ്ങളുടെ കുടുംബത്തിനൊപ്പം നിന്നു'വെന്നും ജിതിൻ പറഞ്ഞു.
ലോറി മനാഫിന്‍റേതല്ല, മുബീന്‍റേത്, നടന്നത് ഷോ'; വെളിപ്പെടുത്തലുമായി അർജുന്‍റെ കുടുംബം - ARJUN FAMILY AGAINST LORRY OWNER - ARJUN FAMILY AGAINST LORRY OWNER
കൂടെ നിന്നത് മുബീൻ, മനാഫിന്‍റേത് യൂട്യൂബിൽ വ്യൂവേഴ്‌സിനെ കൂട്ടാനുള്ള ശ്രമമെന്നും അർജുന്‍റെ സഹോദരി.
Published : Oct 3, 2024, 1:08 PM IST
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അർജുന് വേണ്ടി തിരച്ചിൽ നടത്തിയതിന്‍റെ പേരിൽ മനാഫിന് സമൂഹമാധ്യമങ്ങളിലടക്കം അഭിനന്ദനങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയത്. അർജുന്‍റെ ഭാര്യ കൃഷ്‌ണപ്രിയ, സഹോദരൻ അഭിജിത്, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ മനാഫിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.
'അർജുനുമായി ബന്ധപ്പെട്ട് യുട്യൂബിൽ മനാഫ് ദിവസവും മൂന്നും നാലും വീഡിയോകളാണ് ഇടുന്നത്. അർജുനെ കിട്ടിയശേഷം വീഡിയോ ഇടുന്നത് നിർത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും തുടരുകയാണ്. അർജുന്‍റെ പേരിൽ പലരിൽനിന്നും പണം വാങ്ങി, ഡ്രഡ്‌ജർ എത്തിക്കുന്നത് തടയാൻ ശ്രമിച്ചു, കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല' തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്.
അതേസമയം, മനാഫ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. യുട്യൂബ് ചാനൽ തുടങ്ങിയത് തെരച്ചിൽ കാര്യക്ഷമമായി തുടരാനും കാര്യങ്ങൾ ജനങ്ങളെ നേരിട്ട് അറിയിക്കാനുമായിരുന്നു. പ്രസിദ്ധി ആഗ്രഹിക്കുന്നില്ല. ആരിൽനിന്നും പണം വാങ്ങിയിട്ടില്ല. തിരച്ചിലുമായി ബന്ധപ്പെട്ട് സ്വത്ത് വരെ നഷ്‌ടമായി. അർജുന്‍റെ കുടുംബം ഇപ്പോൾ തനിക്കെതിരെ പറയുന്നതിന് കാരണമെന്താണെന്ന് അറിയില്ലെന്നും മനാഫ് പ്രതികരിച്ചിരുന്നു.