സിപിഎമ്മിനെതിരെ ഷിബു ബേബി ജോൺ കൊല്ലം: ഇലക്‌ടറൽ ബോണ്ടിൽ ഉൾപ്പെട്ട ചില വിവാദ കമ്പനികളിൽ നിന്ന് സിപിഎം പണം പറ്റിയിട്ടുണ്ടെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇലക്‌ടറൽ ബോണ്ടിൽ സിപിഎമ്മിന് ഇരട്ടത്താപ്പാണ്. സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത ഓഡിറ്റ് റിപ്പോർട്ടിൽ ഇത് വ്യക്തമാണ്. ഫാർമ കമ്പനികളും സിപിഎമ്മിന് പണം നൽകിയിട്ടുണ്ടെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു.
മേഘ എൻജിനീയറിങ്, നവയുഗ എൻജിനീയറിങ് എന്നിവർ സിപിഎമ്മിന് പണം നൽകിയിട്ടുണ്ട്. യൂണിടെകും രണ്ടുതവണ പണം നൽകി. കേരളത്തിൽ നിന്നും കിറ്റക്‌സും മുത്തൂറ്റും ഫണ്ട് കൊടുത്തിട്ടുണ്ടെന്നും ഷിബു ബേബി ജോൺ വ്യക്‌തമാക്കി.
കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള എല്ലാവരും ഇലക്‌ടറല്‍ ബോണ്ടിന്‍റെ ഭാഗമായി പണം സ്വരൂപിച്ചപ്പോൾ അതിൽ നിന്ന് വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ച ഒരു പാർട്ടിയാണ് സിപിഎമ്മും ഇടതുപക്ഷ പാർട്ടിയുമെന്ന് എംവി ഗോവിന്ദന്‍ മാര്‍ച്ച് 27 ന് തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപി സർക്കാരിന്‍റെ അടിത്തറ അഴിമതി വിരുദ്ധതയാണെന്ന് പ്രചരണം ഇലക്‌ടറൽ ബോണ്ടിലൂടെ തകർന്നെന്നും ഗോവിന്ദന്‍ പറഞ്ഞു.
ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെ തന്നെ തകർക്കുന്നതാണ് ഇലക്‌ടറൽ ബോണ്ട്. ഇതിനെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമില്ലെന്നായിരുന്നു ബിജെപിയുടെ വാദം. ഇലക്‌ടറൽ ബോണ്ട് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിസ്ഥാന കാഴ്‌ചപാടുകളെ തന്നെ തകർക്കുന്ന ഒന്നായാണ് രാജ്യം ഇന്ന് വിലയിരുത്തുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ALSO READ:'ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫീസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരും'; ബിജെപി സ്ഥാനാർഥിയെ തടഞ്ഞതിനെതിരെ ശോഭ സുരേന്ദ്രൻ