കൊൽക്കത്ത :തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ സി ബി ഐ കസ്‌റ്റഡിയിലെടുത്തു. സന്ദേശ്‌ഖാലിയിൽ സ്‌ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, ഭൂമി കൈയ്യേറ്റം എന്നീ കേസുകളിൽ പശ്ചിമ ബംഗാൾ പൊലീസ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു(Sandeshkhali Violence ; West Bengal Police Handover Sheikh Shahjahan To CBI).
ഷെയ്ഖ് ഷാജഹാനെ സി ബി ഐക്ക് വിട്ട് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയാണ് പശ്ചിമ ബംഗാൾ പൊലീസിന് നിർദേശം നൽകിയത്. വൈകുന്നേരത്തോടെയാണ് പശ്ചിമ ബംഗാൾ പൊലീസ് ഷെയ്ഖ് ഷാജഹാനെ സി ബി ഐക്ക് വിട്ട്നൽകിയത് (Sandeshkhali Violence ).
ഷെയ്ഖ് ഷാജഹാനെ സി ബി ഐക്ക് കസ്‌റ്റഡിയിൽ കിട്ടാനുള്ള രണ്ടാമത്തെ ശ്രമമായിരുന്നു ഇത്. കസ്‌റ്റഡിയിൽ എടുത്ത ഉടൻ സി ബി ഐ അദ്ദേഹത്തെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി.
ജോക്കയിലെ ഇഎസ്ഐ ആശുപത്രിയിലാണ് ഷെയ്ഖ് ഷാജഹാനെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം നിസാം പാലസിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.
കേസ് ഇപ്പോയും നിലനിൽക്കുന്നതിനാൽ ഷെയ്ഖ് ഷാജഹാനെ സി ബി ഐക്ക് കൈമാറരുതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വാദിച്ചിരുന്നു എന്നാൽ ആവശ്യമുണ്ടെങ്കിൽ സംസ്ഥാനത്തിന് ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകാമെന്ന് സുപ്രീം കോടതി മറുപടി അറിയിച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രെജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ ഷെയ്ഖ് ഷാജഹാനെ സി ബി ഐക്ക് കൈമാറാനുള്ള വിധി “ഉടൻ നടപ്പാക്കാൻ” സംസ്ഥാന സർക്കാരിനെ ഹൈക്കോടതി ഇന്ന് അറിയിച്ചു.
ചീഫ് ജസ്‌റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ച ഉത്തരവുകൾ നടപ്പാക്കിയില്ലെന്ന് കാണിച്ച് സംസ്ഥാന സർക്കാരിനെതിരെ ജസ്റ്റിസ് ഹരീഷ് ടണ്ടൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഇഡി കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.
സന്ദേശ്‌ഖാലിയിൽ സ്‌ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമണം, ഭൂമിതട്ടിപ്പ്, എന്നീ കേസുകളിലാണ് ഷെയ്ഖ് ഷാജഹാൻ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ആരേപണങ്ങൾ ഓരോന്നായി ഉയർന്നുവന്നതിന് പിന്നാലെ ഷെയ്ഖ് ഷാജഹാനെ തൃണമൂൽ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
ഫെബ്രുവരി 23 ന് ഷെയ്ഖ് ഷാജഹാൻ്റെയും അദ്ദേഹത്തിൻ്റെ സഹായികളുടെയും വസതികളില്‍ ഇ ഡി(ED) റെയ്‌ഡ് നടത്തിയിരുന്നു. 2019ൽ മൂന്നു ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ.
Also read : സന്ദേശ്‌ഖാലി സംഘർഷം; ഷെയ്ഖ് ഷാജഹാൻ 10 ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ