കേരളം

kerala

ETV Bharat / state

ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ അവസാനത്തേത്; ശബരിമലയെപ്പറ്റി അറിയേണ്ടതെല്ലാം || ശരണപാത പരമ്പര, ഭാഗം-8 - SABARIMALA AYYAPPA TEMPLE

ശബരിമലയുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആറ് ശാസ്‌താ ക്ഷേത്രങ്ങളെക്കുറിച്ച് ജ്യോതിഷ വിശാരദന്‍ ആർ സ‍ഞ്ജീവ് കുമാർ എഴുതുന്ന ലേഖനം. തിരുവനന്തപുരം ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്‍റർ സ്ഥാപകനാണ് ലേഖകന്‍.

SABARIMALA  SABARIMALA PILGRIMAGE  ശബരിമല  ശബരിമല തീര്‍ഥാടനം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 21, 2024, 10:24 AM IST

ജ്ഞാചക്രമാണ് ശബരിമലയിൽ സ്ഥിതി ചെയ്യുന്നത്. ശബരിമല ശാസ്‌താവിന്‍റെ വിഗ്രഹത്തിൽ പന്തളം രാജകൊട്ടാരത്തിലെ മണികണ്‌ഠകുമാരൻ എന്ന ശാസ്‌താവിന്‍റെ അവതാരപുരുഷൻ ലയിച്ച് ചേർന്നിരിക്കുന്നു എന്ന് വിശ്വാസം. തന്‍റെ അനുയായികളായ കറുപ്പ സ്വാമി, വലിയ കടുത്ത, ചെറിയ കടുത്ത, വാപുരൻ (വാവർ), കടൂരവൻ, കന്നിമൂലയിൽ ഗണപതി, മാളികപ്പുറത്ത് അമ്മ എന്നിവരോടൊപ്പം അയ്യപ്പൻ വാഴുന്ന കാനനക്ഷേത്രം.

18 ദേവതകൾ, 18 പടികൾ. യോഗിയായി സമാധിരൂപത്തിൽ ചിന്മുദ്ര ധരിച്ച് ഇരിക്കുന്ന ഈ ശാസ്‌താവിന്‍റെ ദർശനം മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ഇവിടെ ഭഗവാനും ഭക്തരും തമ്മിൽ വേർതിരിവില്ല. നൈഷ്‌ഠിക ബ്രഹ്മചാരിയായി പ്രതിഷ്‌ഠ.

ജീവിതത്തിന്‍റെ 18 പടികൾ കയറി ദര്‍ശനം നടത്തിയാൽ മോക്ഷപ്രാപ്‌തി, പാപമുക്തി. ഇരുമുടിക്കെട്ടിൽ പുണ്യപാപങ്ങള്‍ നിറച്ചുവന്ന് അത് സമർപ്പണം ചെയ്‌ത് പാപമുക്തി നേടി സ്വബോധത്തോടെ സ്വകർമത്തിൽ നിരതനായി ജീവിക്കാൻ ഉള്ള വരം ലഭിക്കാൻ ആയി ഭക്തർ കാൽനടയായി വരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കഠിനമായ വ്രതനിഷ്‌ഠകൾ. സ്രഷ്‌ടാവുമായി, പഞ്ചഭൂതങ്ങളുടെ നാഥനായ ഭൂതനാഥനുമായി സംവദിക്കാനുള്ള സ്ഥലമാണ്. പഞ്ചഭൂതത്തിൽ നിർമിക്കപ്പെട്ട ശരീരത്തെ ഭൂതനാഥനു മുന്നിൽ സമർപ്പിച്ച് ശരീരവും മനസ്സും ആത്മാവും ശുദ്ധീകരിക്കാനുള്ള ഇടം. ഇവിടെ ജാതി–മത–വർണ–വർഗഭേദം ഇല്ല. വിശ്വാസിക്ക് ദർശനം നടത്താം. തത്വമസി ഞാനും നീയും ഒന്നാണ് രണ്ടല്ല എന്ന് ഓർമിപ്പിക്കുന്ന ലോകത്തിലെ ഒരേയൊരു ദേവാലയം. സ്വാമിയെ കണ്ടാൽ മോക്ഷം കിട്ടും- ആജ്ഞാചക്രത്തിലെ ഊർജപ്രവാഹശക്തിയിലൂടെ.

ദൈവികശക്തിയെ സ്വന്തം ആജ്ഞാചക്രത്തിലേക്ക് സ്വാംശീകരിക്കാൻ ശബരിമല അയ്യപ്പസ്വാമിദർശനം സഹായിക്കും. അയ്യന്‍റെ ആദ്യദർശനം ലഭിക്കുന്ന വ്യക്തിയുടെ മുഖത്ത് തെളിയുന്ന അനിർവചനീയമായ ഭാവം നോക്കുക. നിർവൃതി നിറഞ്ഞ മുഖം, താൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന മുഖഭാവം. ആ നിർവൃതിയാണ് കാലങ്ങളായി ശബരിമലയിലേക്ക് ഈ ദുർഘടം പിടിച്ച വഴികളിലൂടെ ഭക്തരെ എത്തിക്കുന്നത്. സ്രഷ്‌ടാവും സൃഷ്‌ടിയും ഒന്നാകുന്ന മുഹൂർത്തമാണ് ശബരിമല അയ്യപ്പദർശനം. സൃഷ്‌ടിയും സ്രഷ്‌ടാവും തമ്മിൽ പരസ്‌പരം മനസാലും ആത്മാവിനാലും സംസാരിക്കുന്ന മുഹൂർത്തത്തിന് സാക്ഷിയാകുന്ന ക്ഷേത്രം ആണ് ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രം.

കാന്തമലയിലാണ് സഹസ്രാരപത്മം സ്ഥിതി ചെയ്യുന്നത്. ഇത് മനുഷ്യന് അപ്രാപ്യമാണ്. കാന്തമലയുടെ പ്രവേശനസ്ഥാനം ആണ് പൊന്നമ്പലമേട് എന്ന് വിശ്വസിച്ചുപോരുന്നു. മഹാകാലം അഥവാ 'തേജോവതി' എന്നതാണ് ശാസ്‌താവിന്‍റെ ലോകം. അവിടെ പൂർണ, പുഷ്‌കല എന്നീ പത്നിമാരോടൊപ്പം ശാസ്‌താവ് വാഴുന്നു. എല്ലാ കർമബന്ധങ്ങളും ഒടുങ്ങുമ്പോൾ നാം അവിടെ എത്തും. പടിയാറും കടന്ന് അവിടെ എത്തും. കുണ്ഡലിനി ശക്തിയുടെ ഏറ്റവും പൂർണത ഏറിയ ഇടം. സഹസ്രാരപത്മം. ഇവിടെ എത്തുന്ന മനുഷ്യജന്മം അമരനായി വാഴും. പൂർണതയുടെ പരമോന്നതി ആണ് കാന്തമല.

യോഗവിദ്യപ്രകാരം ഷഡാധാര ചക്രത്തിന്‍റെ ഉത്തേജനത്തിനായി സുരീമുത്തിയൻ, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, എരുമേലി, ശബരിമല എന്നീ ആറ് ക്ഷേത്രങ്ങൾ ക്രമപ്രകാരം നിഷ്‌ഠയുള്ള ഗുരുസ്വാമിമാരോടൊപ്പം മണ്ഡലകാലത്ത് പൂർണമായി ആചാരം, വ്രതം എന്നിവ പാലിച്ച് ദർശനം നടത്തി, നെയ്യഭിഷേകം, അർച്ചന, കാണിക്ക എന്നിവ സമർപ്പിച്ച് നമസ്‌കരിച്ച് പ്രാർഥിച്ചാൽ ദേഹശക്തി, മനശ്ശക്തി, ധനശക്തി, ആത്മശക്തി എന്നിവ വര്‍ധിക്കും.

ജാതകപ്രകാരം ഉള്ള ശനിദോഷനിവാരണത്തിനും ഉത്തമം. ജാതകത്തിലെ വിവാഹതടസ്സം ശനിയുടെ ദോഷത്താലാണ് എന്ന് ജ്യോതിഷവിധിയിൽ കണ്ടാൽ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ശാസ്‌താക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തി തൃപ്പടിയിൽ നെയ്യ് സമർപ്പിച്ച് പ്രാർഥിക്കുക. വിവാഹതടസം മാറും എന്ന് അനുഭവം. മംഗല്യസ്ഥാനത്തെ ശനി മൂലം ഉള്ള തടസം മാറാൻ ഉത്തമം. ഗുരുസ്വാമിയുടെ ഉപദേശം, സാമീപ്യം എന്നിവ ഇല്ലാതെ കന്നിമല ചവിട്ടരുത്. വ്രതാനുഷ്‌ഠാനങ്ങളും ആചാരങ്ങളും പാലിച്ചു വേണം ദർശനം നടത്താൻ.

Also Read:ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ അഞ്ചാമത്തേതായ എരുമേലിയെപ്പറ്റി അറിയേണ്ടതെല്ലാം || ശരണപാത പരമ്പര, ഭാഗം-7

ABOUT THE AUTHOR

...view details