തിരുവനന്തപുരം:കേരള സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയതായി അവകാശപ്പെട്ട് എസ്എഫ്ഐയും കെഎസ്‌യുവും രംഗത്ത്. തെരഞ്ഞെടുപ്പിൽ മുൻവർഷങ്ങളിലേതുപോലെ മേൽക്കൈ നേടാനായെന്നാണ് എസ്എഫ്ഐയുടെ അവകാശവാദം. എന്നാൽ മുൻവർഷത്തെക്കാൾ കൂടുതൽ കോളജുകളിൽ നേട്ടമുണ്ടാക്കിയെന്നും, പല കോളജുകളിലും എസ്എഫ്ഐ കുത്തക അവസാനിപ്പിക്കാൻ കഴിഞ്ഞെന്നു കെഎസ്‌യു ഭാരവാഹികൾ അവകാശപ്പെട്ടു.
20 വർഷങ്ങൾക്ക് ശേഷം കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളജും 13 വർഷങ്ങൾക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ കോളജും 5 വർഷങ്ങൾക്ക് ശേഷം കുണ്ടറ ഐച്ച്ആർഡി കോളജും തിരിച്ചുപിടിക്കാനാ.ത് തങ്ങളുടെ നേട്ടമായി കെഎസ്‌യു ഉയർത്തിക്കാട്ടുന്നു. ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജിൽ മുഴുവൻ സീറ്റുകളിലും കെഎസ്‌യു വിജയക്കൊടി പാറിച്ചു. കൊട്ടാരക്കര എസ്‌ജി കോളജ്, കൊല്ലം എസ്എൻ ലോ കോളജ് എന്നിവിടങ്ങളിലും തങ്ങൾ യൂണിയൻ പിടിച്ചതായി കെഎസ്‌യു അവകാശപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആലപ്പുഴയിൽ അമ്പലപ്പുഴ ഗവ. കോളജ് യൂണിയനും കെഎസ്‌യു നിലനിർത്തി. ആലപ്പുഴ എസ്‌ഡി കോളജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, യുയുസി സ്ഥാനങ്ങൾ എന്നിവ എസ്എഫ്ഐയിൽ നിന്നും കെഎസ്‌യു തിരിച്ചുപിടിച്ചു. കായംകുളം എംഎസ്എം കോളജിൽ കെഎസ്‌യു മുന്നണിയും യൂണിയൻ നേടി.