കേരളം

kerala

ETV Bharat / state

ഗവർണർക്കെതിരായ എസ്‌എഫ്ഐ പ്രതിഷേധം; നാല് പേരെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു - SFI ACTIVISTS ARRESTED

പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറോളം എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

SFI PROTEST AGAINST GOVERNOR  GOVERNOR ARIF MOHAMMED KHAN  എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റ്  ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ
Police personnel stop SFI supporters with flags during a protest (ANI)

By ETV Bharat Kerala Team

Published : Dec 18, 2024, 3:47 PM IST

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു. കൂടാതെ, നൂറിലധികം എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. നിയമവിരുദ്ധമായ സംഘംചേരല്‍, മുൻകൂർ അനുമതിയില്ലാതെ മാർച്ച് നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം സംസ്‌കൃത വിഭാഗത്തിൻ്റെ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യാൻ ഗവര്‍ണര്‍ എത്തിയപ്പോഴായിരുന്നു സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ തള്ളിക്കയറിയത്. രണ്ടര വർഷത്തിന് ശേഷമാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല ആസ്ഥാനത്തെത്തിയത്. ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു.

രാവിലെ മുതൽ സർവകലാശാല ആസ്ഥാനത്ത് കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നു. 11.30ഓടെ ഗവർണർ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെത്തി. ഹാളിനുള്ളിൽ എസ്എഫ്ഐക്കാർ ഉണ്ടെന്ന നിഗമനത്തിൽ ഹാളിൻ്റെ വാതിലുകളും ജനലുകളും പൊലീസ് അടച്ചുപൂട്ടി. പൊലീസ് ജാഗ്രത തുടരുന്നതിനിടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് നൂറോളം എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ക്യാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു.

പിന്നീട് പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ മടങ്ങി. പിന്നാലെ പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധത്തില്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാത്തതിരുന്ന നടപടിയെ ഗവര്‍ണര്‍ ചോദ്യം ചെയ്‌തു. സിപിഐഎമ്മും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ തുടരുന്ന സംഘർഷം ഈ പ്രതിഷേധത്തോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

Also Read:ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സുരക്ഷാ വീഴ്‌ചയിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഗവർണർ

ABOUT THE AUTHOR

...view details