കണ്ണൂരില്‍ ഗ്യാസ് ടാങ്കറില്‍ വാതക ചോർച്ച (ETV Bharat) കണ്ണൂർ : ഗ്യാസ്ടാങ്കറില്‍ നിന്ന് വാതകം നീക്കുന്നതിനിടെ ചോർച്ച. വാതകം ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലാണ് ഇന്നലെ വൈകുന്നേരത്തോടെ രാമപുരത്ത് വച്ച് ചോർച്ച ഉണ്ടായത്.
തുടർന്ന് വാതകം ടാങ്കറിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. വാതകം മാറ്റുന്നതിനിടെ ടാങ്കറിൽ നിന്ന് വീണ്ടും ചോർച്ച ഉണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്‌സിങ് കോളജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്. ദേഹാസ്വാസ്ഥ്യമുണ്ടായവരിൽ എട്ട് പേരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സമീപത്ത് താമസിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിർത്തിവെച്ചു. പഴയ ടാങ്കറിൽ തന്നെ നിലനിർത്തി ചോർച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.
Also Read :തെലങ്കാനയിലെ ഗ്ലാസ് ഫാക്‌ടറിയിലുണ്ടായ സ്ഫോടനം; മരണം ആറായി - GAS COMPRESSOR EXPLOSION UPDATES