തിരുവനന്തപുരം : മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് അവതാളത്തിലായ വിമാന സര്‍വീസുകളും ചെക്ക് ഇന്‍ നടപടികളും പൂര്‍ണമായി പുനസ്ഥാപിച്ചതായി തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ചെക്ക് ഇന്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴി പുനരാരംഭിച്ചു.
തിരുവനന്തപുരം വിമാനത്താവളം സാധാരണ നിലയിലേക്ക്; ഓണ്‍ലൈന്‍ ചെക്ക് ഇന്‍ പുനസ്ഥാപിച്ചു - TVM airport Services restored - TVM AIRPORT SERVICES RESTORED
മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിലായതിനെ തുടര്‍ന്ന് അവതാളത്തിലായ വിമാന സര്‍വീസുകളും ചെക്ക് ഇന്‍ നടപടികളും പുനസ്ഥാപിച്ചതായി തിരുവനന്തപുരം വിമാനത്താവളം അറിയിച്ചു.
Thiruvananthapuram International Airport (ETV Bharat)
Published : Jul 20, 2024, 12:16 PM IST
ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നടപടികള്‍ക്കുള്ള തടസം കാരണം തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കുമുള്ള രണ്ടു വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനങ്ങളെല്ലാം സാധാരണ നിലയിലായിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.