കേരളം

kerala

ഷർട്ടിന്‍റെ കൈ മടക്കാത്തതിന് റാഗിങ്; പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം - RAGGING CASE IN KASARAGOD

By ETV Bharat Kerala Team

Published : Aug 17, 2024, 10:12 AM IST

ഷർട്ടിന്‍റെ കൈ മടക്കാത്തതിനെ തുടർന്ന് റാഗിങ്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

SCHOOL RAGGING NEWS  സ്‌കൂളില്‍ റാഗിങ്  കാസർകോട് സ്‌കൂള്‍ റാഗിങ്  RAGGING IN GHSS PAIVALIKE
Representative Image (ETV Bharat)

കാസർകോട്:പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനമെന്ന് പരാതി. കയർകട്ടെയിലെ പൈവളിഗെ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥിക്ക് നേരെയാണ് പ്ലസ് ടു വിദ്യാർഥികളുടെ റാഗിങ്. പ്ലസ് വൺ വിദ്യാർഥിയായ അബ്ബാസ് തൻവീര്‍ ഷർട്ടിന്‍റെ കൈ മടക്കാത്തതിനെ തുടർന്നാണ് മര്‍ദനം.

ആക്രമണത്തിൽ അബ്ബാസ് തൻവീറിന്‍റെ മുഖത്തും കൈയ്യിലും പരിക്കേറ്റു. തുടർന്ന് വിദ്യാർഥി കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർഥിയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അതേസമയം കയർകട്ടെ സ്‌കൂളിലെ റാഗിങ്ങിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ മഞ്ചേശ്വരം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

Also Read:ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം

ABOUT THE AUTHOR

...view details