തിരുവനന്തപുരം:സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ നിന്നും മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക്, ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരാണ് പരാതി നല്‍കിയത്. ഇന്ന് (ഓഗസ്റ്റ് 12) മൂന്ന് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.
സെക്രട്ടേറിയറ്റിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഘത്തിന് മര്‍ദനമേറ്റത്. മന്ത്രി എംബി രാജേഷിൻ്റെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്‌ത ശേഷം മടങ്ങുന്നതിനിടെയാണ് ജീവനക്കാരുടെ സംഘര്‍ഷമുണ്ടായത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് മര്‍ദനത്തിന് കാരണം.