കാസർകോട്:ചൈനയിൽ നിന്നും പുറപ്പെട്ട സിനർജി മാരിടൈം കമ്പനിയുടെ എംവി ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തെരച്ചിൽ ഊർജിതം. മൂന്ന് കപ്പലുകളിലായാണ് തെരച്ചിൽ നടത്തുന്നത്. വെള്ളിയാഴ്‌ചയാണ് കപ്പലിലെ ഡെക്ക് ട്രെയിനിംഗ് കാഡറായിരുന്ന കാസർകോട് കള്ളാർ സ്വദേശി ആൽബർട്ട് ആന്‍റണിയെ (22) കാണാതായത്.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തു നിന്ന് 300 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ആൽബർട്ടിനെ കാണാതായതെന്നാണ് വിവരം. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന, അവധിക്ക് നാട്ടിലെത്തിയ ജീവനക്കാരനാണ് അധികൃതരുടെ നിർദേശപ്രകാരം ഇയാളെ കാണാതായ വിവരം ആദ്യം കുടുംബത്തെ അറിയിക്കുന്നത്. തുടർന്ന് കമ്പനി അധികൃതരും വീട്ടിലെത്തി വിവരം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ മൂന്ന് കപ്പലുകൾ ആൽബർട്ടിനെ കാണാതായ മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചതായി ആൽബർട്ടിന്‍റെ പിതാവ് ആന്‍റണി പറഞ്ഞു.
വ്യാഴാഴ്‌ച രാത്രി വീഡിയോ കോളിൽ സംസാരിച്ചിരുന്നു.. പിന്നെ മറുപടിയില്ല
ചൈനയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെയാണ് ശ്രീലങ്കയിൽ നിന്നും ആൽബർട്ട് ആന്‍റണിയെ കാണാതായത്. ഏപ്രിൽ 13 നാണ് ആൽബർട്ട് കപ്പലിൽ ജോലിക്കായി നാട്ടിൽ നിന്ന് പോയത്. ഡിസംബറോടെ അവധിക്ക് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്നു. വ്യാഴാഴ്‌ച രാത്രി ഏഴിന് വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. വെള്ളി രാത്രി ഒമ്പതിന് വിളിക്കാം എന്ന് പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. പിന്നീട് വീട്ടുകാർ അയച്ച വാട്ട്സ്ആപ്പ് മെസേജുകൾക്കും പ്രതികരിച്ചിട്ടില്ല.
Also Read:ചരിത്രമുറങ്ങുന്ന വിഴിഞ്ഞം: തുറമുഖത്തിന് പറയാനുള്ളത് നൂറ്റാണ്ടുകളുടെ കഥ