കേരളം

kerala

ETV Bharat / state

മുട്ട വിരിയാൻ കാത്തിരുന്ന് ശംഖുംമുഖം നിവാസികൾ; തിരുവനന്തപുരത്ത് ഇത് ആദ്യം - Sea Turtles Eggs in Shangumugham - SEA TURTLES EGGS IN SHANGUMUGHAM

തിരുവനന്തപുരത്ത് ഇത് ആദ്യമായാണ് കടലാമകൾ കൂട്ടത്തോടെ മുട്ടയിടുന്നത്. മുട്ടയിട്ട ശേഷം ആമകൾ കടലിലേക്ക് മടങ്ങിയതോടെ പ്രദേശവാസികളുടെ സഹായത്തോടെ മുട്ടകൾ ശേഖരിച്ചു.

TURTLES EGG IN SHANGUMUGHAM BEACH  SHANGUMUGHAM BEACH  കടലാമ മുട്ട  ശംഖുമുഖത്ത് കടലാമ മുട്ടകൾ
SEA URTLES EGG IN SHANGUMUGHAM BEACH (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 10:35 PM IST

Updated : May 28, 2024, 11:01 PM IST

ശംഖുമുഖം തീരത്ത് കടലാമകൾ കൂട്ടത്തോടെ മുട്ടയിട്ടു (ETV Bharat)

തിരുവനന്തപുരം:കടലാമ കുഞ്ഞുങ്ങൾക്കായി കാത്തിരുന്ന് ശംഖുംമുഖം നിവാസികൾ. ദിവസങ്ങൾക്ക് മുൻപാണ് പല നിറത്തിലും ഭാവത്തിലും ഉള്ള കടലാമകളെ ശംഖുംമുഖം തീര കടലിൽ പ്രദേശവാസികൾ കണ്ടു തുടങ്ങിയത്. ഒരു രാത്രിയിൽ നടക്കാൻ ഇറങ്ങിയ പ്രദേശവാസിയും മത്സ്യബന്ധന തൊഴിലാളിയുമായ അജിത് ശംഖുംമുഖം മണൽ പുറത്ത് ഒരു ഭീമൻ കടലാമ മുട്ടയിടുന്നത് കാണാനിടയാകുന്നു. അധികൃതരെ വിവരമറിയിച്ച ശേഷം വള്ളവും കയർ വേലികളും ഉപയോഗിച്ച് ആമകൾ മുട്ടയിടുന്ന പ്രദേശത്തിന് കവചം ഒരുക്കി.

ശംഖുംമുഖം ബീച്ച് സന്ദർശിക്കാൻ എത്തുന്നവരിൽ നിന്ന് ആമകൾ മുട്ടയിടുന്ന പ്രദേശത്തെ സംരക്ഷിച്ചു പിടിക്കാൻ ഒരല്‍പം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു എന്ന് അജിത്ത് ഇടിവി ഭാരതിനോട് പ്രതികരിച്ചു. മുട്ടയിട്ട ശേഷം ആമകൾ കടലിലേക്ക് മടങ്ങിയതോടെ പ്രദേശവാസികളുടെ സഹായത്തോടെ മുട്ടകൾ ശേഖരിച്ചു. കൃത്യം 81 മുട്ടകൾ. സാധാരണ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് കടലാമകൾ കൂട്ടത്തോടെ തീരത്തെത്തി മുട്ടയിടാറ്.

മാർച്ചിനുശേഷം സാധാരണ കടലാമകൾ മുട്ടയിടാൻ ആയി തീരപ്രദേശത്തേക്ക് എത്താറില്ല. മാത്രമല്ല ശംഖുംമുഖം തീരത്ത് ചരിത്രത്തിലാദ്യമായാണ് കടലാമകൾ മുട്ടയിടുന്നതെന്നും അജിത് വെളിപ്പെടുത്തി. എന്തായാലും മുട്ട വിരിയാനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കി പ്രദേശവാസികൾ കാത്തിരിക്കുകയാണ്. 41 ദിവസമാണ് സാധാരണ മുട്ട വിരിയാൻ എടുക്കുന്ന സമയം. പക്ഷേ ഇന്നേക്ക് 51 ദിവസം ആകുന്നു. ഇന്ന് രാവിലെ പരിശോധിച്ചപ്പോഴും മുട്ടകൾക്ക് ജീവനുണ്ട്.

ഏത് നിമിഷവും വിരിയാം. വിരിഞ്ഞാൽ തീരത്ത് ആഘോഷം. പല കടൽ ജീവികളെയും സംരക്ഷിച്ചു അവരുടെ ആവാസ വ്യവസ്ഥയിലേക്ക് തന്നെ ഇതിനുമുമ്പ് പ്രദേശവാസികൾ തിരിച്ചുവിട്ട കഥകൾ ഏറെയാണ്. കടലാമകളുടെ മുട്ട വിരിയുന്നതിന്‍റെ സംരക്ഷണവും മേൽനോട്ടവും അജിത്ത് ശംഖുംമുഖത്തിന് തന്നെ.

Also Read : വില്‍പ്പനച്ചരക്കാകുന്ന ആമ ; 10 വര്‍ഷത്തിനിടെ വില്‍ക്കാനെത്തിച്ചത് ഒരുലക്ഷത്തിലധികം, യുപിയും ബംഗാളും ഹോട്‌സ്‌പോട്ടുകള്‍ - Illegal Turtle Trade In India

Last Updated : May 28, 2024, 11:01 PM IST

ABOUT THE AUTHOR

...view details