കേരളം

kerala

ETV Bharat / state

കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സ്‌കൂട്ടര്‍ നിർത്താതെപോയി, പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍ - SCOOTER ACCIDENT IN MUKKAM - SCOOTER ACCIDENT IN MUKKAM

മുക്കത്ത് കാൽനട യാത്രക്കാരനായ വ്യാപാരിയെ ഇടിച്ച് തെറിപ്പിച്ച് ഇരുചക്ര വാഹനം നിർത്താതെപോയി. സംഭവത്തില്‍ വ്യാപാരിക്ക് പരിക്ക്.

വ്യാപാരിയെ ബൈക്ക് ഇടിച്ചു  BIKE THAT HIT THE PEDESTRIAN  കാൽനട യാത്രക്കാരനെ ബൈക്കിടിച്ചു  മുക്കം അപകടം
ACCIDENT CCTV IMAGE (ETV Bharat)

By ETV Bharat Kerala Team

Published : Aug 22, 2024, 8:48 AM IST

Updated : Aug 22, 2024, 2:14 PM IST

മുക്കത്തെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ (ETV Bharat)

കോഴിക്കോട് :കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സ്‌കൂട്ടര്‍ നിർത്താതെ പോയി. മുക്കം ആലിൻ ചുവടിന് സമീപത്ത് വച്ചാണ് സംഭവം. വ്യാപരിയായ ഭൂപതി മുഹമ്മദിനെയാണ് സ്‌കൂട്ടര്‍ തെറിപ്പിച്ചത്.

അപകടത്തിൽ മുഹമ്മദിന് പരിക്കേറ്റിട്ടുണ്ട്. മുക്കത്ത് വ്യാപാര സ്ഥാപനം നടത്തുകയാണ് മുഹമ്മദ്. റോഡ് മുറിച്ചു കടക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ ഇതുവഴി വന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുഹമ്മദ് റോഡിലേക്ക് തെറിച്ചു വീണെങ്കിലും വാഹനം നിർത്താതെ പോയി.

തുടർന്ന് പരിസരത്തുണ്ടായിരുന്ന മറ്റ് വ്യാപാരികളും നാട്ടുകാരും സ്‌കൂട്ടറിനെ പിന്തുടർന്ന് കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചു. വാരിയെല്ലിന് സാരമായി പരിക്കേറ്റ മുഹമ്മദ് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Also Read : തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ട്രക്കുമായി കൂട്ടിയിടിച്ചു; ഏഴ് പേർക്ക് ദാരുണാന്ത്യം - AUTORICKSHAW TRUCK COLLISION

Last Updated : Aug 22, 2024, 2:14 PM IST

ABOUT THE AUTHOR

...view details