കേരളം

kerala

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മൂന്ന് പ്രതികൾക്ക്‌ ജാമ്യം - Bail For Accused In Harshina Case

By ETV Bharat Kerala Team

Published : Jun 11, 2024, 3:31 PM IST

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ മൂന്ന് പ്രതികൾക്ക്‌ ജാമ്യം അനുവദിച്ചു.

SCISSORS GOT STUCK IN STOMACH CASE  KK HARSHINA CASE  MEDICAL COLLEGE  വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം
KK HARSHINA (ETV Bharat)

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെകെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ മൂന്ന് പ്രതികൾക്ക്‌ ജാമ്യം. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതികൾക്ക്‌ ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപർണികയിൽ ഡോ. സികെ രമേശൻ (42), സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന (33), ദേവഗിരി കളപ്പുരയിൽ കെജി മഞ്ജു (43) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രണ്ടാം പ്രതി ഡോ. ഷഹന കോടതിയിൽ ഹാജറായില്ല.

2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുള്ള ഡോ. സികെ രമേശന്‍, ഡോ. എം ഷഹ്‌ന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ എം രഹ്‌ന, കെജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസില്‍ ഒന്നാം പ്രതിയായ ഡോ. സി കെ രമേശന്‍ നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ്. ഡോ. ഷഹ്‌ന മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും നഴ്‌സുമാരായ രഹ്‌നയും മഞ്ജുവും കോഴിക്കോട് മെഡിക്കല്‍ കോളജിലും ജോലി ചെയ്യുകയാണ്.

ALSO READ:ചികിത്സ പിഴവ് കുപ്രചരണം; കോട്ടയം മെഡിക്കൽ കോളജ് മികവിന്‍റെ കേന്ദ്രമെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ

ABOUT THE AUTHOR

...view details