കോട്ടയം :അധ്യാപകന്‍ സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്‌മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പിപി സന്തോഷ് കുമാർ(53) ആണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
കോട്ടയത്ത് അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു - SCHOOL TEACHER DIED IN KOTTAYAM - SCHOOL TEACHER DIED IN KOTTAYAM
ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
Published : Jun 26, 2024, 11:09 AM IST
ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞുവീഴുന്നതുകണ്ട് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റ് അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായതോടെ വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചോറ്റാനിക്കര അമ്പാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും.