വയനാട്:വരയാലില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ഥികള്‍ അടക്കം 18 പേര്‍ക്ക് പരിക്ക്. വരയാല്‍ എസ്‌എന്‍എം എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (നവംബര്‍ 27) രാവിലെ 9 മണിയോടെയാണ് സംഭവം.
രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെയാണ് അപകടം. വരയാല്‍ കാപ്പാട്ടുമലയില്‍ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡില്‍ നിന്നും തെന്നിമാറിയ ബസ് വഴിയരികിലെ തോട്ടത്തിലേക്ക് ഇടിച്ചുകയറി. തോട്ടത്തിലേക്ക് പാഞ്ഞടുത്ത ബസ് കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.