തിരുവനന്തപുരം: കാട്ടാക്കടയിൽ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു. കാട്ടാക്കട പൂഴനാട് യു പി സ്‌കൂള്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. കാലപ്പഴക്കമുള്ള കെട്ടിടം, ഇന്നലെ (നവംബര്‍ 17) ഉച്ചയ്ക്ക് ശേഷം പെയ്‌ത കനത്ത മഴയ്ക്ക് പിന്നാലെ രാത്രി എട്ട് മണിയോടെ തകരുകയായിരുന്നു.
തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണു - SCHOOL BUILDING COLLAPSED
കാട്ടാക്കട പൂഴനാട് യു പി സ്‌കൂള്‍ കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകര്‍ന്നത്.
School building collapsed in Kattakkada (ETV Bharat)
Published : Nov 18, 2024, 6:35 AM IST
സ്‌കൂൾ പ്രവൃത്തി ദിവസം അല്ലാത്തതിനാൽ വന്‍ അപകടം ഒഴിവായി. ഇന്‍റർവെൽ സമയം കുട്ടികള്‍ കളിക്കുന്ന ഭാഗത്താണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണത്.
സമീപത്ത് ഉണ്ടായിരുന്ന കോഴിക്കൂടിന്‍റെ മുകളിലേക്കാണ് കെട്ടിടം വീണത്. കൂട്ടിലുണ്ടായിരുന്ന കോഴികള്‍ മുഴുവന്‍ ചത്തു.