കേരളം

kerala

ETV Bharat / state

മകരവിളക്ക് മഹോത്സവം: ശബരിമല നട നാളെ തുറക്കും - SABARIMALA MAKARAVILAKKU 2025

SABARIMALA MAKARA JYOTHI  MAKARAVILAKKU DATE  SABARIMALA NEWS  ശബരിമല മകരവിളക്ക് മഹോത്സവം
Sabarimala (ANI)

By ETV Bharat Kerala Team

Published : Dec 29, 2024, 12:40 PM IST

പത്തനംതിട്ട:മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ (ഡിസംബര്‍ 30) തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരരുടെയും കണ്‌ഠരര് ബ്രഹ്മദത്തന്‍റെയും സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ഭഗവാന് മുന്നില്‍ ദീപങ്ങള്‍ തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ആഴിയില്‍ അഗ്നി പകരും. ഇതിന് പിന്നാലെയാകും അയ്യപ്പഭക്തരെ കടത്തിവിടുക.

മകരസംക്രമ പൂജയ്‌ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ജനുവരി 12ന് ഉച്ചയ്‌ക്കാണ് പന്തളം രാജപ്രതിനിധിയുടെ നേതൃത്വത്തില്‍ പുറപ്പെടുന്നത്. മകരസംക്രമ ദിവസമായ ജനുവരി 14ന് വൈകുന്നേരം അഞ്ചോടെ നടയാണ് തുറക്കുന്നത്. അന്നേ ദിവസം ആറ് മണിയോടെ തിരുവാഭരണ പേടകങ്ങളും വഹിച്ചുള്ള ഘോഷയാത്രയും ശബരിമലയില്‍ എത്തിച്ചേരും.

ശബരിമല തന്ത്രിമാരുടെയും മേൽശാന്തിയുടെയും ദേവസ്വം ബോർഡിൻ്റെയും നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. ഘോഷയാത്ര തിരുമുറ്റത്തെത്തുമ്പോൾ മേൽശാന്തി തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങി പുണ്യാഹം തളിച്ച് ശ്രീകോവിലിലേക്ക് കൊണ്ടു പോകും. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന നടക്കും. ഈ സമയം ആകാശത്ത് മകര നക്ഷത്രം ഉദിക്കും.

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നതോടെ മകരസംക്രമ പൂജകൾ പൂർത്തിയാകും. ജനുവരി 18 വരെ തീർഥാടകർക്ക് നെയ്യഭിഷേകം നടത്താം. 19ന് രാത്രി നടയടക്കുന്നത് വരെ തീർഥാടകർക്കും ദർശനമുണ്ടാകും നടത്താം. 19ന് രാത്രി നടയടച്ച ശേഷം മാളികപ്പുറത്ത് വലിയ ഗുരുതി നടക്കും. 20ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ശബരിമല

ABOUT THE AUTHOR

...view details