കേരളം

kerala

By ETV Bharat Kerala Team

Published : 5 hours ago

ETV Bharat / state

പുഷ്‌പന്‍റെ കിടപ്പുമുറി തന്നെ സൗഹൃദ കൂട്ടായ്‌മകളുടെ കേന്ദ്രമായിരുന്നു: എസ് രാമചന്ദ്രൻ പിള്ള - S Ramachandran pillai on Pushpan

പുഷ്‌പന്‍റെ മരണ ശേഷം അദ്ദേഹത്തെക്കുറിച്ചുളള ഓർമകൾ പങ്കുവച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള.

പുഷ്‌പൻ  എസ് രാമചന്ദ്രൻ പിള്ള  CPM MARTYRS PUSHPAN  കൂത്തുപറമ്പ് രക്തസാക്ഷികള്‍
എസ് രാമചന്ദ്രൻ പിള്ള മാധ്യമങ്ങളെ കാണുന്നു (CPM Polit Bureau Member S. Ramachandran Pillai)

തിരുവനന്തപുരം:ഇന്നലെ അന്തരിച്ചകൂത്തുപറമ്പ് പൊലീസ് വെടിവയ്‌പിലെ സമരനായകൻ പുഷ്‌പനെ കുറിച്ച് ഓർമകൾ പങ്കുവച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പുഷ്‌പന്‍റെ രക്തസാക്ഷിത്വത്തിനു മുൻപിൽ താൻ അഭിവാദ്യം അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പുഷ്‌പന്‍റെ കിടപ്പുമുറി പലപ്പോഴും സൗഹൃദ കൂട്ടായ്‌മകളുടെ കേന്ദ്രമായിരുന്നുവെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. 1994 നവംബർ 25 നായിരുന്നു കൂത്തുപറമ്പിൽ വെടിവെപ്പ് നടന്നത്. അന്ന് കേരളത്തിൽ യുഡിഎഫിന്‍റെ സർക്കാരാണ്. വിദ്യാഭ്യാസരംഗത്ത് കടുത്ത അഴിമതിയായിരുന്നു നിലനിന്നിരുന്നത്.

CPM Polit Bureau Member S. Ramachandran Pillai (ETV Bharat)

ഇതിനെതിരായിട്ടായിരുന്നു ഡിവൈഎഫ്ഐയുടെ സമരം നടന്നത്. സമരത്തെ വെടിവെച്ച് തകർക്കാൻ ആയിരുന്നു യുഡിഎഫ് സർക്കാരിന്‍റെ ശ്രമം. രാജീവൻ, റോഷൻ ,ഷിബുലാൽ , ബാബു, മധു എന്നിവർ അന്നുതന്നെ രക്തസാക്ഷികളായി. വെടിയേറ്റ പുഷ്‌പന്‍റെ സുഷുമ്‌ന നാഡി തകർന്നു. 30 കൊല്ലമായി അദ്ദേഹം കിടക്കയിൽ ചികിത്സയിലായിരുന്നു.

പുഷ്‌പന്‍റെ കിടപ്പുമുറി തന്നെ സൗഹൃദ കൂട്ടായ്‌മ കളുടെ കേന്ദ്രമായിരുന്നു. ഈ സൗഹൃദ കൂട്ടായ്‌മയിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ ഇടപെടാൻ പുഷ്‌പൻ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തിനു മുൻപിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും എസ് ആർ പി വ്യക്തമാക്കി.

Also Read : റോഷൻ, ബാബു, ഷിബുലാൽ, രാജീവൻ, മധു... ഒടുവിൽ കൂത്തുപറമ്പിന്‍റെ രക്ത സാക്ഷിയായി പുഷ്‌പനും - Koothuparamba Police firing Pushpan

ABOUT THE AUTHOR

...view details